കണ്ണൂര്‍ കാര്‍ണിവലിന് വര്‍ണാഭമായ തുടക്കം

Kannur, Kerala, Payyambalam, Beach, Kannur Carnival, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കണ്ണൂര്‍: കണ്ണൂര്‍ കാര്‍ണിവലിനു പയ്യാമ്പലം ബീച്ചില്‍ തുടക്കമായി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി സഹകരിച്ച് കണ്ണൂര്‍ ആസ്ഥാനമായുള്ള എമര്‍ജന്‍സി ഹെല്‍പ്‌ലൈന്‍ സെന്റര്‍ ട്രസ്റ്റ് നടത്തുന്ന കാര്‍ണിവല്‍ സംവിധായകന്‍ സുവീരന്‍ ഉദ്ഘാടനം ചെയ്തു. കാര്‍ണിവലിന്റെ ഭാഗമായുള്ള കൈറ്റ് ഫെസ്റ്റ് ഏപ്രില്‍ ആറിന് ഉച്ചകഴിഞ്ഞു മൂന്നിന് ജില്ലാ കളക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ ഉദ്ഘാടനം ചെയ്യും. കാര്‍ണിവല്‍ ഏപ്രില്‍ 17 നു സമാപിക്കും.

കണ്ണൂരിന്റെ കലാവിസ്മയവും ചരിത്രവും സമന്വയിക്കുന്ന പരിപാടികളാണു കാര്‍ണിവലില്‍ ഒരുക്കിയിരിക്കുന്നത്. എല്ലാദിവസവും രാത്രി എട്ടിന് സ്‌റ്റേജ്‌ഷോ അരങ്ങേറും. ഫോട്ടോഗ്രാഫര്‍ പി.പി. മോഹനന്‍ ഒരുക്കിയ ഫോട്ടോ പ്രദര്‍ശനം കണ്ണൂരിന്റെ ഇന്നലെകളെ പുതുതലമുറയ്ക്കു തൊട്ടറിയാന്‍ വഴിയൊരുക്കുന്നു. തിങ്കളാഴ്ച കരോക്കെ ഗാനമേള, ഫാമിലി എന്റര്‍ടെയ്ന്‍മെന്റ് പ്രോഗ്രാം, അഞ്ചിനു കണ്ണൂര്‍ ഷരീഫ് നയിക്കുന്ന ഇശല്‍ നൈറ്റ്, ഏഴിനു പുഞ്ചിരി മത്സരം, എട്ടിനു സാന്‍ഡ് ഫെസ്റ്റ്, സിനിമാറ്റിക് ഡാന്‍സ് മത്സരം, ഒന്‍പതിന് പുഷ്പറാണിപുഷ്പരാജ മത്സരം, 10നു ബിന്ദുവും 11നും പ്രജീഷും നയിക്കുന്ന ഗാനമേള, 12 നു കളരിപ്പയറ്റ്, ചാക്യാര്‍ക്കൂത്ത്, ഓട്ടംതുള്ളല്‍ തുടങ്ങിയ നൃത്തയിനങ്ങള്‍, 13നു കൊല്ലം ഷാഫിയും സംഘവും നയിക്കുന്ന സംഗീത രാവ് എന്നിവ അരങ്ങേറും. ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ രാത്രി 10 വരെയാണു കാര്‍ണിവല്‍.

Keywords: Kannur, Kerala, Payyambalam, Beach, Kannur Carnival, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post