സമരപുളകങ്ങളുമായി ചരിത്ര പ്രദര്‍ശനം

Kannur, Kerala, CITU, E.P. Jayarajan, VS, C.Divakaran, N.K. Premachandran, Kalabhavan actor, Malayalam news, Kerala News, International News, National News,
കണ്ണൂര്‍: പോരാട്ടവീഥികളിലൂടെയുളള അധ്വാനിക്കുന്ന മനുഷ്യന്റെ ചരിത്രപ്രയാണങ്ങള്‍ അടയാളപ്പെടുത്തുന്ന ചരിത്രപ്രദര്‍ശനം വ്യത്യസ്ത അനുഭവമാവുന്നു. സി.ഐ.ടി.യു അഖിലേന്ത്യാസമ്മേളനത്തിന്റെ ഭാഗമായി പൊലിസ് മൈതാനിയില്‍ ആരംഭിച്ച ചരിത്ര പ്രദര്‍ശനം മുന്നോട്ടുളള വഴിയില്‍ നിന്നും പിന്നോട്ടു നോക്കുന്ന അനുഭവമാണ് കാണികള്‍ക്ക് നല്‍കുന്നത്.

തൊഴിലാളി വര്‍ഗ പ്രസ്ഥാനം ചരിത്രഗതിയെ മാറ്റിമറിച്ചുകൊണ്ട് കൊളുത്തിയ തീജ്വാല സമരകൊടുങ്കാറ്റായിമാറി പുതിയൊരു ലോകം സൃഷ്ടിച്ചത് ചരിത്രപ്രദര്‍ശനത്തില്‍ തികച്ചും കലാത്മകമായി പുനര്‍സൃഷ്ടിച്ച ഓരോ ദൃശ്യാവിഷ്‌കാരവും നമ്മോട് പറയുന്നത്. അടിയന്തിരാവസ്ഥക്കാലത്തെ ബീഡികമ്പനികള്‍ മനസില്‍ നിന്നും പറിച്ചെടുക്കാനാവാത്ത ഓര്മ ചിത്രമാക്കാന്‍ എടാട്ട് ചിത്രാഞ്ജലിയുടെ മനോഹരമായ സൃഷ്ടിക്ക് കഴിഞ്ഞു. ചിത്രന്‍കുഞ്ഞിമംഗലം പകര്‍ത്തിയ ഐതിഹാസികമായ ആറോണ്‍ സമരം, കരിവെളളൂര്‍,കാവുമ്പായി സമരങ്ങള്‍, കൂത്തുപറമ്പ് രക്തസാക്ഷിത്വം എന്നിങ്ങനെ കാലം ചോരകൊണ്ട് അടയാളപ്പെടുത്തിയ ചരിത്രസന്ധികളൊക്കെ തന്നെ പ്രദര്‍ശനത്തിലുണ്ട്.

നമ്മള്‍ പോലും അറിയാതെ നമ്മളെ മാറ്റുന്നത് ജീവനും രക്തവും വിയര്‍പ്പും നല്‍കിയ നൂറുകണക്കിന് പോരാളികളുടെയും അവസാനിക്കാത്ത ചരിത്രപഥത്തില്‍ ജീവിതം കൊണ്ട് മുദ്രപതിപ്പിച്ച മഹാരഥന്‍മാരുടെയും വാക്കുകളും ജീവിതവും ചുരുങ്ങിയ വാക്കുകളില്‍ കോറിയിടുന്ന ചെറുകുറിപ്പുകളും ഫോട്ടൊയുമടങ്ങുന്ന പോസ്റ്ററുകളും പ്രദര്‍ശനത്തിലൊരുക്കിയിട്ടുണ്ട്. ചലച്ചിത്ര നടന്‍ കലാഭവന്‍ കഴിഞ്ഞ വ്യാഴാഴ്ച്ച ഉദ്ഘാടനം ചെയ്ത പ്രദര്‍ശനം കാണാന്‍ പ്രതിപക്ഷനേതാവ് വി. എസ് അച്യുതാനന്ദന്‍, നായനാരുടെ പത്‌നി ശാരദടീച്ചര്‍, ഇ.പി ജയരാജന്‍,സി.ദിവാകരന്‍, എന്‍.കെ പ്രേമചന്ദ്രന്‍ എന്നിവരടങ്ങിയ നേതാക്കളടങ്ങുന്ന വന്‍ജനസഞ്ചയമെത്തിയിരുന്നു.

Keywords: Kannur, Kerala, CITU, E.P. Jayarajan, VS, C.Divakaran, N.K. Premachandran, Kalabhavan actor, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post