ബ്ലേഡ് മാഫിയയുടെ കെണിയില്‍കുരുങ്ങി കിടപ്പാടവും ജീവനും നഷ്ടപ്പെടുന്നവരുടെ എണ്ണം പെരുകുന്നു

Kannur, Kerala, Blade mafia, Assult, Injured, suicide, Kasaragod, Blade mafia, Family, Suicide, Caste, Doctor, Students, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കണ്ണൂര്‍: ബ്ലേഡ് മാഫിയയുടെ കെണിയില്‍പെട്ട് കിടപ്പാടവും ജീവനും നഷ്ടപ്പെടുന്നവരുടെ എണ്ണം പെരുകുന്നു. കഴുത്തറപ്പന്‍ പലിശയുമായി ബ്ലേഡ് മാഫിയ നഗരങ്ങളിലും നാട്ടുമ്പുറങ്ങളിലും വിഹരിക്കുകയാണ്. അന്യസംസ്ഥാനത്തു നിന്ന് വട്ടിപ്പലിശയ്ക്കു പണം കൊടുക്കുന്നവരും ഇതിലുണ്ട്.
ഇവരുടെ നീരാളിപ്പിടിത്തത്തില്‍പെട്ട് നൂറുകണക്കിനാളുകള്‍ക്ക് കിടപ്പാടം പോലും വില്‍ക്കേണ്ടി വന്നിരിക്കുകയാണ്.

ബ്ലേഡുകാരുടെ ഗുണ്ടകളെ പേടിച്ച് നാടുവിട്ടു പോവേണ്ടി വന്നവരും ആത്മഹത്യ ചെയ്യേണ്ടി വരുന്നവരുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്. ജീവിതം മാര്‍ഗം തേടി കച്ചവടം തുടങ്ങാനും മറ്റുമുളള പണം സ്വരൂപിക്കാനുളള നെട്ടോട്ടത്തിലാണ് പലരും ബ്ലേഡിന്റെ കെണിയില്‍പ്പെടുന്നത്. പണം ആവശ്യമുളളവര്‍ക്ക് ബ്ലേഡ് മാഫിയകള്‍ ചോദിക്കുന്ന പണം നല്‍കും. തിരിച്ചടക്കാന്‍ കാലതാമസം നേരിട്ടാല്‍ ഗുണ്ടകളെ ഇറക്കി ഭീഷണിപ്പെടുത്തും.വന്‍പലിശ സഹിതം പണം തിരിച്ചടക്കാന്‍ കഴിയാതെ വരുന്നതോടെ പലരും ജീവിതം തന്നെ അവസാനിപ്പിക്കുകയാണ്.

10 മുതല്‍ 20 ശതമാനം വരെയാണ് ബ്ലേഡുകാര്‍ പലിശ ഈടാക്കുന്നത്. കച്ചവടക്കാരാണ് ബ്ലേഡ് മാഫിയയുടെ ഇരകളില്‍ ഭൂരിഭാഗവും. ഭാരിച്ച പലിശ നല്‍കാന്‍ കഴിയാതെ വന്നപ്പോള്‍ മാഫിയകളുടെ നിരന്തര ഭീഷണിക്കിരയായ മട്ടന്നൂരിലെ ഒരു യുവാവ് കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. വീടിന്റെ പണി പൂര്‍ത്തിയാക്കാന്‍ 75,000 രൂപ ബ്ലേഡുകാരില്‍ നിന്നും വാങ്ങിയാണ് യുവാവ് കടക്കെണിയില്‍പ്പെട്ടത്. മാസം 7500രൂപ പലിശയാണ് യുവാവ് ബ്ലേഡുകാര്‍ക്ക് നല്‍കിയിരുന്നത്. തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നപ്പോള്‍ മറ്റൊരു ബ്ലേഡുകാരനില്‍ നിന്നും പണം വാങ്ങേണ്ടി വന്നു. ഈ വിധം നാലോളംപേരില്‍ നിന്നായി മൂന്നുലക്ഷത്തോളം വാങ്ങി.
Kannur, Kerala, Blade mafia, Assult, Injured, suicide, Kasaragod, Blade mafia, Family, Suicide, Caste, Doctor, Students, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ആദ്യം പണം നല്‍കിയ സംഘത്തിന് ഒരുലക്ഷം രൂപ നല്‍കിയിട്ടും പലിശ മാത്രമാണത്രെ വരവുവച്ചത്. ഭീഷണി മുറുകിയതോടെയാണ് യുവാവ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇതേ തുടര്‍ന്ന് ദിവസങ്ങളോളം ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. 20,000 രൂപയോളം ആയിനത്തിലും ചിലവായി. ബ്ലേഡ് മാഫിയകള്‍ എന്നിട്ടും പിന്‍മാറാന്‍ തയ്യാറായില്ല. ആശുപത്രിയില്‍ നിന്നും ചികിത്സ കഴിഞ്ഞെത്തിയ യുവാവിന്റെ പിന്നാലെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നടക്കുകയാണ് ബ്ലേഡ് മാഫിയകളുടെ ഗുണ്ടകള്‍.

മുദ്രപത്രവും ചെക്കും സ്ഥലത്തിന്റെ ആധാരവും വാങ്ങിയാണ് ബ്ലേഡുകാര്‍ പണം നല്‍കുന്നത്. ചെക്കിനു പകരം ആധാരമാണ് പണം നല്‍കുമ്പോള്‍ ഇവര്‍ ആവശ്യപ്പെടുന്നത്. സ്ഥലം ബ്ലേഡുകാരുടെ പേരില്‍ എഴുതി നല്‍കുന്നതിനാല്‍ വാങ്ങിയ പണം പറഞ്ഞ തീയതിക്കു തിരിച്ചു നല്‍കിയില്ലെങ്കില്‍ ഇവര്‍ ഭൂമി സ്വന്തമാക്കും.കൊളളപലിശയ്ക്കു പണം നല്‍കുന്നവരെ നിയന്ത്രിക്കാന്‍ പൊലിസോ മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളോ തയ്യാറാവാത്തത് ഇവര്‍ക്കു വളരാന്‍ വളമാകുന്നു. ജില്ലയിലെ മട്ടന്നൂര്‍, ഇരിട്ടി, കേളകം, കൊട്ടിയൂര്‍, പേരാവൂര്‍ പ്രദേശങ്ങളില്‍ ബ്ലേഡുമാഫിയവിഹരിക്കുകയാണ്.കര്‍ഷകരും കച്ചവടക്കാരും ഇവരുടെ കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്യേണ്ടി വരികയാണ്.

Also Read: ബ്ലേഡിന്റെയും ആത്മഹത്യയുടെയും കാണാപ്പുറങ്ങള്‍

Keywords: Kannur, Kerala, Blade mafia, Assult, Injured, suicide, Kasaragod, Blade mafia, Family, Suicide, Caste, Doctor, Students, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Blade mafia tightern

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post