ഇരിട്ടി ബസ് സ്റ്റാന്‍ഡ് മൂന്ന് മാസം അടച്ചിടും

 Kerala, Kannur, Iratgty. bus stand,. Closed, New bustand, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇരിട്ടി: പുതിയ ബസ് സ്റ്റാന്‍ഡിന്റെ നവീകരണ പ്രവൃത്തി  ഏപ്രില്‍ ആദ്യത്തോടെ ആരംഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുര്‍ റഷീദ് അറിയിച്ചു. ബസ് സ്റ്റാന്‍ഡ് പ്രവൃത്തിയുടെ ലേല നടപടികള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തീകരിച്ചു. ഒരുകോടി വകയിരുത്തിയ പ്രവൃത്തി ലേലമെടുത്തത് ഒരുകോടി എഴുപതു ലക്ഷം രൂപയ്ക്കാണ്. നവീകരണത്തിന്റെ ഭാഗമായി ഇരിട്ടി ബസ് സ്റ്റാന്‍ഡ് കോണ്‍ക്രീറ്റ് ചെയ്യും.

 ഇതു കൂടാതെ ബസ്‌സ്റ്റാന്‍ഡിലേക്കുളള രണ്ട് അപ്രോച്ച് റോഡ് നിര്‍മ്മാണവും സൗന്ദര്യവത്കരണ പ്രവൃത്തിയും നടക്കും. ഇതിനായി മുപ്പതുലക്ഷം രൂപ ചിലവഴിക്കും.  ഈ പ്രവൃത്തിയുടെ ഉദ്ഘാടനം ഏപ്രില്‍ ആദ്യവാരം അഡ്വ.സണ്ണിജോസഫ് എം. എല്‍. എ നിര്‍വഹിക്കും.നവീകരണത്തിനായി ബസ് സ്റ്റാന്‍ഡ് മൂന്നുമാസത്തേക്ക് അടച്ചിടും.

Keywords: Kerala, Kannur, Iratgty. bus stand,. Closed, New bustand, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post