കണ്ണൂര്‍: റിമാന്‍ഡ് കാലാവധി അവസാനിച്ച ആള്‍വാര്‍ മാനഭംഗകേസിലെ പ്രതി ബിട്ടി മെഹന്തിയെ ബുധനാഴ്ച പയ്യന്നൂര്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. രാജസ്ഥാനില്‍ അന്വേഷണം നടത്തിയ പൊലിസ് അവിടുന്ന് ശേഖരിച്ച വിവരങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി ബിട്ടിയെ ചൊവ്വാഴ്ച തളിപ്പറമ്പ് സി. ഐ ഓഫീസില്‍ വച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്തു.
തളിപ്പറമ്പ് ഡി.വൈ.എസ്.പി സുദര്‍ശന്റെ നേതൃത്വത്തിലുളള പൊലിസ് സംഘമാണ് ബിട്ടിയെ ചോദ്യം ചെയ്തതത്. ബുധനാഴ്ച രാവിലെ ബിട്ടിയെയും കൊണ്ട് രാഘവരാജെന്ന പേരില്‍ ആള്‍മാറാട്ടത്തിലൂടെ പ്രബോഷണറി ഓഫീസറായി ജോലി ചെയ്ത മാടായി എസ്.ബി.ടി ശാഖയില്‍ തെളിവെടുപ്പ് നടത്തും. ഇതിന്റെ മുന്നോടിയായി ചൊവ്വാഴ്ച പൊലിസ് ശാഖാമാനേജര്‍, ജീവനക്കാര്‍ എന്നിവരില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്. ബിട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ പൊലിസ് കണ്ണൂര്‍ കോടതിയില്‍ നല്‍കിയ പ്രൊഡക്ഷന്‍ വാറന്റും നിലവിലുണ്ട്.
ബിട്ടി പഠിച്ച ചിന്‍ടെക് കോളേജിലും പൊലിസ് ബുധനാഴ്ച തെളിവെടുപ്പ് നടത്തും. ദേശീയശ്രദ്ധയാകര്‍ഷിച്ച ബിട്ടിമെഹന്തി കേസിന്റെ പുരോഗതി വിലയിരുത്താനും തുടര്‍ നടപടികളെ കുറിച്ച് ആലോചിക്കുന്നതിനുമായി ചൊവ്വാഴ്ച കണ്ണൂര്‍ എസ്. പി ഓഫീസില്‍ ഉന്നതതല ഉദ്യോഗസ്ഥന്‍മാരുടെ യോഗം ചേര്‍ന്നു. കണ്ണൂര്‍ പൊലിസ് മേധാവി രാഹുല്‍ ആര്‍. നായര്‍ കേസ് സംബന്ധിച്ചുളള കാര്യങ്ങള്‍ വിലയിരുത്തി.

Keywords: Kerala, Kannur, Bitty Mehanthi, Court, Remanded, DYSP, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment