കണ്ണൂര്‍: ജില്ലയില്‍ മോഷണപരമ്പരയ്ക്ക് അറുതിയായില്ല. പട്ടാപ്പകല്‍ ഡോക്ടര്‍ദമ്പതികളുടെ വീട്ടില്‍ നിന്നും പതിനൊന്ന് പവന്‍ സ്വര്‍ണ്ണാഭരണവും പണവും കവര്‍ന്നു. കണ്ണപുരം പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ മാങ്ങാട് മെജോനിവാസില്‍ ഡോ.കെ.ജി മാത്യു ഡോ. മോളി ടി.കാപ്പന്‍ ദമ്പതികളുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ബുധനാഴ്ച്ച രാവിലെ ഡോക്ടര്‍ദമ്പതികളായ ഇരുവരും കരുവഞ്ചാലിലെയും ആലക്കോടെയും ആശുപത്രികളില്‍ ഡ്യൂട്ടിക്കുപോയ സമയത്തായിരുന്നു കവര്‍ച്ച. ഇരുവരും രാത്രിയോടെ തിരിച്ചെത്തിയപ്പോഴാണ് അടുക്കള വാതി ല്‍ തകര്‍ത്തതു ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയില്‍ സൂക്ഷിച്ച സ്വര്‍ണ്ണാഭരണവും പണവും കളവു പോയതറിയുന്നത്.
സംഭവമറിഞ്ഞ് കണ്ണപുരം എസ്. ഐയുടെ സംഘം വീട്ടിലെത്തി പരിശോധന നടത്തി. ഇന്നലെ രാവിലെ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും പരിശോധനയ്‌ക്കെത്തി. ടൗണ്‍ സി. ഐ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്.
മയ്യില്‍: കഴിഞ്ഞ ദിവസം കൊളച്ചേരിയില്‍ രണ്ടുവീടുകളില്‍ കയറി വീട്ടമ്മമാരുടെ കഴുത്തില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി. മയ്യില്‍ എസ്. ഐ സുരേന്ദ്രന്‍ കല്യാടന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
മോഷണം നടന്ന വീടുകളില്‍ നിന്നും ലഭിച്ച വിരലടയാളങ്ങള്‍ പരിശോധിച്ചുവരികയാണ്. കരുമാരില്ലത്ത് താമസിക്കുന്ന വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ ഭാര്യ രമാദേവി(52) നെല്ലിക്കപ്പാലം ദാലില്‍ പളളി ചെമ്മാടം റോഡിലെ സൈനബ മന്‍സിലില്‍ അബ്ദുള്‍ ഖാദര്‍ഹാജിയുടെ ഭാര്യ സൈനബയുടെയും ആഭരണങ്ങളാണ് വീട്ടില്‍ കയറി ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി കവര്‍ന്നത്. രണ്ടിടത്തും മോഷണം നടത്തിയത് ഒരേസംഘമാണെന്നാണ് പൊലീസിന്റെ നിഗമനം. നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി എത്തിയ അന്യസംസ്ഥാന തൊഴിലാളികള്‍ തമ്പടിച്ചു പാര്‍ക്കു ന്ന സ്ഥലമാണ് മയ്യില്‍, കൊളച്ചേരി പ്രദേശങ്ങള്‍. ഇവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
Keywords: Kerala, Kannur, Doctor, robbery, gold, house, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment