എര്‍ണാകുളം സ്വദേശി കണ്ണപുരത്ത് ട്രെയിനില്‍ നിന്നും വീണുമരിച്ചു

Kerala, Kannur, Kannapuram, Obituary, Train, Accident,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കണ്ണൂര്‍: ട്രെയിനില്‍ മുംബൈയിലേക്ക് പോകുകയായിരുന്ന എര്‍ണാകുളം സ്വദേശി കണ്ണപുരത്ത് റെയില്‍വെ ട്രാക്കില്‍ നിന്നും വീണു മരിച്ചു. തൃപ്പൂണിത്തുറ ഇരുമ്പനം കീരിക്കാട്ട് വീട്ടില്‍ പരേതനായ പരമേശ്വരന്‍നായരുടെ മകന്‍ പത്മകുമാറാ(51)ണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് കണ്ണപുരം റെയില്‍വെ സ്‌റ്റേഷനു സമീപത്തെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുംബൈ കല്യാണിയിലുളള സഹോദരിമാരുടെ അടുത്തേക്ക് വ്യാഴാഴ്ച്ച എര്‍ണാകുളം നിസാമുദ്ദീന്‍ മംഗള എക്‌സ് പ്രസില്‍ യാത്ര തിരിച്ചതായിരുന്നു. അന്നേ ദിവസം രാത്രി സഹോദരന്‍ ഉണ്ണികൃഷ്ണന്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പത്മകുമാറിനെ കിട്ടിയിരുന്നില്ല. ഇതിനിടയിലാണ് ഇന്നലെ രാവിലെ മൃതദേഹം കണ്ടെത്തിയത്. ദീര്‍ഘനാളായി മുംബൈയിലായിരുന്ന പത്മകുമാര്‍ ആലുവയിലെ വീഗാര്‍ഡ് സെക്യൂരിറ്റി കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടയില്‍ മുംബൈയില്‍ ജോലി തേടി അവിടേക്ക് പുറപ്പെട്ടതായിരുന്നു. ട്രെയിനില്‍ നിന്നും അബദ്ധത്തില്‍ വീണതാണെന്ന് കരുതുന്നു.

എര്‍ണാകുളത്ത് ട്രാവല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന മിനിയാണ് ഭാര്യ. മകള്‍: ദേവിക (കാലടിശങ്കരാചാര്യ സര്‍വകലാശാല കാമ്പസ് വിദ്യാര്‍ത്ഥിനി) സഹോദരങ്ങള്‍: ഇന്ദിര (മുംബൈ) ഉണ്ണികൃഷ്ണന്‍, ശാന്തകുമാരി (വൈക്കം) വിജയലക്ഷ്മി, കൃഷ്ണകുമാര്‍(ഇരുവരും മുംബൈ) സുന്ദര്‍രാജന്‍.

Keywords: Kerala, Kannur, Kannapuram, Obituary, Train, Accident,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post