കണ്ണൂര്‍: വനിതാ സെല്ലില്‍ വച്ച് മാതാവ് മകളെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കടലായി കുറുവയിലെ പി.പി ഹൗസില്‍ റഹ്നാസി (23)നാണ് മാതാവ് റഹ്മത്തിന്റെ കുത്തേറ്റത്. പരിക്ക് ഗുരുതരമല്ല. കുത്തേറ്റ റഹ്നാസിന് ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി. ഇതേതുടര്‍ന്നും പരിഭ്രാന്തി കാട്ടിയ റഹ്മത്തിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസം പറഞ്ഞുതീര്‍ക്കാന്‍ പൊലീസ് വിളിച്ചുവരുത്തിയതായിരുന്നു. റഹ്നാസ് ഇടുക്കി സ്വദേശിയായ ഷിന്റോ എന്ന യുവാവിനെ രണ്ടുവര്‍ഷം മുമ്പ് രജിസ്റ്റര്‍ വിവാഹം ചെയ്ത് ഹൈദരബാദിലായിരുന്നു താമസം. വീട്ടില്‍ ഇതിനോട് എതിര്‍പ്പുണ്ടായിരുന്നു. ഹൈദരബാദില്‍ നിന്ന് ഭര്‍ത്താവിനൊപ്പം ഇടുക്കിയില്‍ വന്ന് താമസിക്കുകയായിരുന്ന റഹ്നാസിനെ നാലുദിവസം മുമ്പ് മാതാവിന്റെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് റഹ്മത്ത് വിളിച്ചുവരുത്തിയിരുന്നു. നാലുദിവസം കഴിഞ്ഞിട്ടും യുവതിയെ വിടാതായപ്പോള്‍ ഭര്‍ത്താവ് ഷിന്റോ വനിതാ സെല്ലില്‍ പരാതി നല്‍കി. ഇതേതുടര്‍ന്ന് ഇവരുടെ അഭിപ്രായ വ്യത്യാസം പറഞ്ഞുതീര്‍ക്കാനാണ് ഇവരെ വിളിപ്പിച്ചത്.
സി.ഐയുടെ മുന്നില്‍ വച്ച് ഇവര്‍ പരസ്പരം സംസാരിച്ചു. മാതാവിനോടൊപ്പം ഇപ്പോള്‍ ചെല്ലാന്‍ നിര്‍ദ്ദേശമുണ്ടായെങ്കിലും ഭര്‍ത്താവിനൊപ്പമാണ് താന്‍ പോകുന്നതെന്ന് റഹ്നാസ് പറഞ്ഞു. ഇതില്‍ പ്രകോപിതയായ റഹ്മത്ത് ബാഗില്‍ കരുതിയിരുന്ന കത്തിയുപയോഗിച്ച് റഹ്നാസിനെ കുത്തുകയായിരുന്നു. വനിതാ പൊലീസ് അംഗങ്ങള്‍ പിടിച്ചുമാറ്റിയതിനാല്‍ വയറില്‍ ചെറിയ പരിക്കോടെ റഹ്നാസ് രക്ഷപ്പെട്ടു. റഹ്മത്ത് പിന്നീട് സെല്ലിലെ കസേരകളും മേശയും വലിച്ചിട്ടു. പിന്നീടാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു.

Keywords: Kerala, Kannur, Jail Mother, Daughter, attacked, police, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق