പുതിയതെരു: ചിറക്കല്‍ പുതിയതെരുഭാഗങ്ങളില്‍ സി. പി. എം ആര്‍.എസ്. എസ് സംഘര്‍ഷം തുടരുന്നു. തിങ്കളാഴ്ച രാവിലെ സി. പി. എം നിയന്ത്രണത്തിലുളള വായനശാലയ്ക്കു നേരെ അക്രമം നടന്നു. പുതിയതെരു മണ്ഡപത്തിനു സമീപത്തെ ഇ. എം. എസ് സ്മാരക വായനശാലയ്ക്കു നേരെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ അക്രമം നടന്നത്. വായനശാലയുടെ ജനല്‍ചില്ലുകള്‍ പൂര്‍ണ്ണമായും അടിച്ചു പൊളിച്ചു.
ഞായറാഴ്ച രാത്രി ആര്‍. എസ്. എസ് പ്രവര്‍ത്തകനായ ചിറക്കല്‍ പൗര്‍ണ്ണമി നിവാസില്‍ അര്‍ജുന്(24) മര്‍ദ്ദനമേറ്റിരുന്നു. തളാപ്പ് സുന്ദരേശ്വരക്ഷേത്രത്തിലെ ഗാനമേള കഴിഞ്ഞ് മടങ്ങുകയായിരുന്ന നാലു സി. പി. എം പ്രവര്‍ത്തകര്‍ തന്നെ മര്‍ദ്ദിച്ചുവെന്നാണ് അര്‍ജുന്റെ പരാതി. ഇയാള്‍ ജില്ലാആശുപത്രിയില്‍ ചികിത്സ തേടി. സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ വളപട്ടണം സി. ഐ പി.ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകിട്ട് നാലുമണിക്ക് സ്‌റ്റേഷനില്‍ സര്‍വകക്ഷി സമാധാനയോഗം ചേര്‍ന്നു. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തു.

Keywords: Kerala, Kannur, CPM, EMS, Attacked, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق