തലശേരി: നിയന്ത്രണം വിട്ട ലോറി കടയിലേക്ക് പാഞ്ഞുകയറി മൂന്നുപേര്‍ മരിച്ചു. ചെങ്കല്ല് കയറ്റി പോവുകയായിരുന്ന മിനിലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറി കന്യാകുമാരി സ്വദേശികളുള്‍പ്പെടെ മൂന്നുപേരാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ്. സംഭവം കണ്ടു നിന്ന ഒരാള്‍ ബോധരഹിതനായി വീണു. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് ചൊക്‌ളി മേക്കുന്ന് ഹോസ് പിറ്റല്‍ ജംഗ്ഷനു സമീപമാണ് അപകടം.
ലോറി ഡ്രൈവറും പാട്യം കൊങ്ങാറ്റ സ്വദേശി കാവുംചാലില്‍ ധനില്‍(26) കന്യാകുമാരി സ്വദേശികളും മേക്കുന്ന് മോഡേണ്‍ സ്റ്റീല്‍കമ്പനിയിലെ തൊഴിലാളികളുമായ ദയ(25) വിനോദ് (30) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ലോറിയുടെ ക്‌ളീനര്‍ പാട്യം വളള്യായിയിലെ മോഹന്‍ദാസിനെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
അപകടം കണ്ട് ബോധരഹിതനായ മേക്കുന്ന് സ്വദേശി അനീസി(20)നെ ചൊക്‌ളി മെഡിക്കല്‍ സെന്ററിലും പ്രവേശിപ്പിച്ചിട്ടുണ്ട്. പാനൂരില്‍ നിന്നും മേക്കുന്ന് ഭാഗത്തേക്ക് പോവുകയായിരുന്ന കെ. എല്‍ 587650 നമ്പര്‍ മിനിലോറിയാണ്‌നിയന്ത്രണം വിട്ട് കരിയാട് സ്വദേശി കെ. മധുസൂദനന്റെ ഉടമസ്ഥതയിലുളള മോഡേണ്‍ സ്റ്റില്‍ കമ്പനിയിലിടിച്ച് തൊട്ടടുത്ത അജയകുമാറിന്റെ ഫാഷന്‍ പാലസ് എന്ന വസ്ത്രാലയത്തിലിടിച്ച് നിന്നത്. മോഡേണ്‍ സ്റ്റീല്‍ കമ്പനിയിലെ അലമാര നിര്‍മ്മിക്കുന്ന തൊഴിലാളികളായ ദയ,വിനോദ് എന്നിവരുടെ ശരീരത്തില്‍ കയറിയിറങ്ങിയാണ് ലോറി മുന്നോട്ടെക്ക് കുതിച്ചത്. െ്രെഡവര്‍ ധനില്‍ ലോറിയുടെ അകത്ത് കുടുങ്ങിപ്പോയിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ടുകടകളും ലോറിയും പൂര്‍ണ്ണമായും തകര്‍ന്നു.
ലോറിയിലുളള ചെങ്കല്ല് പൊട്ടിച്ചിതറി അന്തരീക്ഷത്തില്‍ പൊടിപടലം ഉയര്‍ന്നതിനെ തുടര്‍ന്ന് മിനുട്ടുകളോളം രക്ഷപ്രവര്‍ത്തനം നടന്നില്ല. പിന്നീട് നാട്ടുകാര്‍ തന്നെ തൊട്ടടുത്ത സോമില്ലില്‍ നിന്നും ക്രയിന്‍ എത്തിച്ചാണ് തകര്‍ന്ന ലോറി മാറ്റി മൂന്നുപേരെയും പുറത്തെടുത്തത്. ധനില്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പാട്യം കൊങ്ങാറ്റയിലെ ഭാസ്‌കരന്‍ കമല ദമ്പതികളുടെ മകനാണ്. സഹോദരിമാര്‍.ധന്യ,ധനിക . മൂന്നുവര്‍ഷം മുമ്പാണ് കന്യാകുമാരി സ്വദേശി കളായ വിനോദ് , ദയ എന്നിവര്‍ സ്റ്റീല്‍ കമ്പനിയില്‍ ജോലിക്കാരായെത്തിയത്. മേക്കുന്നിലെ വാടകവീട്ടിലാണ് താമസം. മരിച്ച മൂന്നുപേരുടെയും മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ചൊക്‌ളി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Keywords: Kerala, Kannur, Thalassery, Accident, Death, Lorry, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment