കെ.എസ്.യു സര്‍വകലാശാല മാര്‍ച്ചില്‍ സംഘര്‍ഷം: സി. ഐക്കും പ്രവര്‍ത്തകര്‍ക്കും പരിക്ക്

KSU worker
ധര്‍മ്മശാല: ഫീസ് വര്‍ദ്ധനവിനെതിരെ കെ. എസ്.യു ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലിസ് വലയം ഭേദിച്ച പ്രവര്‍ത്തകര്‍ ജലപീരങ്കി വരുണിന് നേരെയും പൊലിസിനു നേരെയും വ്യാപകമായി കല്ലേറ് നടത്തി. ഇതിനെ തുടര്‍ന്ന് പൊലിസ് ലാത്തിവീശി. ആറ് കെ. എസ്.യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. വളപട്ടണം സി. ഐ പി.ബാലകൃഷ്ണനും ഏതാനും പൊലിസുകാര്‍ക്കും കല്ലേറില്‍ പരിക്കേറ്റിട്ടുണ്ട്.

ഫീസ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് എസ്. എഫ്. ഐ നേതാവും സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനുമായ വിനില്‍ ലക്ഷ്മണന്‍ അനിശ്ചിതകാല ഉപവാസസമരം നടത്തിവരികയാണ്. അതിനിടെയിലാണ് ഇതേ വിഷയമുയര്‍ത്തികൊണ്ട് കെ. എസ്. യുപ്രവര്‍ത്തകര്‍ സര്‍വകലാശാല ആസ്ഥാനമന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തിയത്. ഇന്നലെ രാവിലെ പതിനൊന്നരയോടെ ധര്‍മ്മശാലയില്‍ നിന്നും പ്രകടനമായെത്തിയ കെ. എസ്. യു പ്രവര്‍ത്തകരെ മുഖ്യകവാടത്തില്‍ നിന്നും 150 മീറ്റര്‍ അകലെ റോഡില്‍ വച്ച് കണ്ണൂര്‍ ഡി.വൈ. എസ്. പി പി.സുകുമാരന്‍, ടൗണ്‍ സി. ഐ കെ.വിനോദ്കുമാര്‍, വളപട്ടണം സി. ഐ പി.ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ അണിനിരന്ന പൊലിസ് സംഘം തടയുകയായിരുന്നു.

തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. സുദീപ് ജെയിംസിന്റെ അദ്ധ്യക്ഷതയില്‍ മുന്‍സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍മാക്കുറ്റി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. അമേഷ് കുറുമാത്തൂര്‍, വി.രാഹുല്‍, രാഹുല്‍ പയ്യന്നൂര്‍, രാഹുല്‍ദാമോദരന്‍, എം.കെ വരുണ്‍, റോബര്‍ട്ട് വെളളാമ്പളളി എന്നിവര്‍ നേതൃത്വം നല്‍കി. റിജില്‍മാക്കുറ്റിയുടെ ഉദ്ഘാടന പ്രസംഗത്തിനു ശേഷം പ്രവര്‍ത്തകര്‍ പൊലിസിനെ തളളിമാറ്റി സര്‍വകലാശാലയുടെ ഭാഗത്തേക്ക് കുതിക്കുകയായിരുന്നു. ഇവരെ തടഞ്ഞപ്പോഴാണ് പൊലിസിനും ജലപീരങ്കിക്കും നേരെ കല്ലേറുണ്ടായത്. ഇതോടെ നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കി.

എന്നാല്‍ അല്‍പ്പനിമിഷം കഴിഞ്ഞപ്പോള്‍ പ്രവര്‍ത്തകര്‍ പൊലിസ് ജീപ്പിനു നേരെയും പൊലിസുകാര്‍ക്ക് നേരെയും പരക്കെ കല്ലെറിഞ്ഞു. ഇതിനിടയിലാണ് സി. ഐബാലകൃഷ്ണനും മറ്റു പൊലിസുകാര്‍ക്കും പരിക്കേറ്റത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലിസ് ലാത്തിവീശി. കെ. എസ്. യു പ്രവര്‍ത്തകരായ ഷഹനാസ്(18) റമീസ്(19) അമല്‍(20) കിരണ്‍(19) തുടങ്ങിയ പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്.

Keywords: Kerala, Kannur, Darmashala, KSU, Attacked, clash, police, injured, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم