നോഡല്‍ പ്രേരക്മാരുടെ മേഖല പരിശീലനം രണ്ടിന് തുടങ്ങും

Kerala, Kannur, Nodel, Training,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കണ്ണൂര്‍: സാക്ഷരതാ മിഷന്‍ വികസന വിദ്യാകേന്ദ്രം ചുമതലക്കാരായ നോഡല്‍ പ്രേരക്മാരുടെ മേഖലാ പരിശീലനം മാര്‍ച്ച് രണ്ടിന് ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ.എ. സരള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തലശ്ശേരി മാതാ ട്രെയിനിംഗ് സെന്ററില്‍ നടക്കുന്ന പരിശീലനത്തില്‍ കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ നോഡല്‍ പ്രേരക്മാര്‍ പങ്കെടുക്കും.

രാവിലെ 10ന് കൃഷിമന്ത്രി കെ.പി മോഹനന്‍ ഉദ്ഘാടനം ചെയ്യും. സന്പൂര്‍ണ്ണ സാക്ഷരതാ യജ്ഞത്തിന് ശേഷം വിദ്യാഭ്യാസ പിന്നാക്കാവസ്ഥയിലുള്ളവരെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് തുടര്‍വിദ്യാഭ്യാസ പദ്ധതി ലക്ഷ്യമിടുന്നത്. ജില്ലയില്‍ ഇപ്പോള്‍ പത്താംതരം തുല്യതാ പരീക്ഷയ്ക്ക് 2808 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജില്ലാ കോഓര്‍ഡിനേറ്റര്‍ പി.പി. സിറാജ് പറഞ്ഞു. സര്‍ക്കാര്‍ ജോലിയിലുള്ളവര്‍പോലും പ്രമോഷന്‍ സാധ്യതകളും മറ്റും കണക്കിലെടുത്ത് തുല്യതാ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു.

സന്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനത്തിന് ശേഷവും സംസ്ഥാനത്ത് 22 ലക്ഷത്തോളം പേര്‍ നിരക്ഷരരാണെന്ന് കണക്കുകളുണ്ട്. ജില്ലയില്‍ ഇത് 1.37 ലക്ഷം വരുമെന്ന് സിറാജ് അറിയിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.കെ. ശ്രീജിത്തും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Kerala, Kannur, Nodel, Training,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم