എ.ഐ.വൈ.എഫ് ജില്ലാസമ്മേളനം ചൊവ്വാഴ്ച തുടങ്ങും

AIYF, Pannyan Ravindran, Inauguration, Stadium, K.C. Umesh Babu, Advt. P.Ajayakumar, Malayalam news, Kerala News, International News,
കണ്ണൂര്‍: എ.ഐ.വൈ.എഫ് ജില്ലാസമ്മേളനം ഏപ്രില്‍ രണ്ട്, മൂന്ന് തീയ്യതികളില്‍ കണ്ണൂരില്‍ നടക്കും. സി.കെ ചന്ദ്രപ്പന്‍ നഗറില്‍ (ഇല്ലിക്കല്‍ പ്ലാസ) ചൊവ്വാഴ്ച രാവിലെ 10.30ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

വൈകിട്ട് അഞ്ചുമണിക്ക് സ്‌റ്റേഡിയം കോര്‍ണറില്‍ രണ്ട് ദശകം പിന്നിടുന്ന ആഗോളവത്കരണ നയങ്ങള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ അഡ്വ. പി.സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. കെ.സി ഉമേഷ്ബാബു, എ.വി അനില്‍കുമാര്‍, ജി.കൃഷ്ണ പ്രസാദ് എന്നിവര്‍ പ്രസംഗിക്കും. മൂന്നിന് വൈകിട്ട് സമ്മേളനം സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടകരായ മഹേഷ് കക്കത്ത്, അഡ്വ. പി. അജയകുമാര്‍, ഇ.ഡി മഗേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: AIYF, Pannyan Ravindran, Inauguration, Stadium, K.C. Umesh Babu, Advt. P.Ajayakumar, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post