പഴയങ്ങാടി: പിടിയിലായ ബിട്ടിയെ കൊണ്ട് സ്വന്തം പേരുപറയിപ്പിക്കാന്‍ പൊലീസ് പതിനെട്ടടവുകള്‍ പയറ്റിയെങ്കിലും ഒന്നും നടന്നില്ല. തിങ്കളാഴ്ച്ച രാത്രി പഴയങ്ങാടി പൊലീസ് സ്‌റ്റേഷനില്‍ കൊണ്ടുവന്ന ബിറ്റിയെ ചോദ്യം ചെയ്യലിനിടയിലും പാതിമയക്കത്തിനിടയിലും പൊലീസ് പലവട്ടം ബിട്ടിയെന്ന് വിളിച്ചപ്പോള്‍ ഐ ആയാം നോട്ട് ബിട്ടി, ഐ ആം രാഘവരാജ് എന്നായിരുന്നു മറുപടി. ചുരുക്കത്തില്‍ ഒഡീഷയിലെ മുന്‍ ഡിജി.പി ബി.ബി മെഹന്തിയുടെ മകന്‍ ബിറ്റി ഹോത്ര മെഹന്തിയാണെന്ന് തെളിയിക്കാന്‍ പൊലിസിന് ഏറെപ്പണിപ്പെടേണ്ടി വരുമെന്നര്‍ത്ഥം.
ചെറുപ്പത്തിലെ പൊലിസിലെ ഉന്നതരെ കണ്ടുവളര്‍ന്ന ബിട്ടി യാതൊരു ഭാവവ്യത്യാസമോ ഭയമോ ഇല്ലാതെയാണ് പഴയങ്ങാടി പൊലിസ് സ്‌റ്റേഷനില്‍ പെരുമാറിയത്. തിങ്കളാഴ്ച്ച രാത്രി തന്നെ ബിട്ടിയുടെ മാടായിലെ വാടകവീട്ടില്‍ നിന്നും മൂന്ന് ജോടിവസ്ത്രം പൊലിസ് മാറ്റാനായി എത്തിച്ചു കൊടുത്തുവെങ്കിലും ഇന്നലെ രാത്രി രാജസ്ഥാനിലേക്ക് പോകും വരെ പിടിയിലായപ്പോള്‍ അണിഞ്ഞ വെളളയും നീലയും നിറമുളള അരകൈയ്യന്‍ ബനിയനും നീല ജീന്‍സുമായിരുന്നു ബിട്ടിയുടെ വേഷം. തിങ്കളാഴ്ച്ച രാത്രി പൊറോട്ടയും വെജിറ്റബിള്‍ കറിയും കഴിച്ച ബിട്ടി പുലര്‍ച്ചെ നാലുമണിക്ക് തന്നെ എഴുന്നേറ്റ് പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിച്ച് റെഡിയായി നിന്നു.
പയ്യന്നൂരില്‍ വൈദ്യപരിശോധനയ്ക്കായി ഏഴരയോടെ കൊണ്ടു പോയ ബിട്ടി വീണ്ടും സ്‌റ്റേഷനിലെത്തി ഉച്ചയൂണുകഴിച്ചു. കുടിക്കാന്‍ വെളളത്തിനു പോലും ആവശ്യപ്പെടാതെ ഒന്നിനും താത്പര്യമില്ലാതെ ബിട്ടി താന്‍ രാഘവരാജ് തന്നെയാണെന്ന് ഉറച്ചു നില്‍ക്കുന്നത് രാജസ്ഥാനിലേക്ക് പോയ കേരളപൊലീസിനെ വെളളം കുടിപ്പിക്കാനാണ് സാധ്യത. ദേശീയ മാധ്യമങ്ങളില്‍ മുഖ്യവാര്‍ത്തയായ ബിട്ടിയെ ചിത്രീകരിക്കാന്‍ ഇന്നലെ മാധ്യമപ്പട തന്നെ പഴയങ്ങാടിയിലും പയ്യന്നൂരിലുമെത്തി. സി. എന്‍. എന്‍, എന്‍. ഡി. ടി.പി, ടൈംസ് നൗ തുടങ്ങിയ ദേശീയ ചാനലുകള്‍ പയ്യന്നൂരിലെയും പഴയങ്ങാടിയിലെയും ദൃശ്യങ്ങള്‍ ലൈവായാണ് പ്രക്ഷേപണം ചെയ്തതത്. ബിട്ടിയുടെ അഭിഭാഷകന്‍ നിക്കോളാസ് ജോസഫുമായുളള അഭിമുഖങ്ങളും ചില ദൃശ്യമാധ്യമങ്ങള്‍ ഒ.ബി വാന്‍ നിര്‍ത്തിയിട്ട് തത്സമയം പ്രക്ഷേപണം ചെയ്തു. മാധ്യമങ്ങളുടെ ബഹളം അധികമായപ്പോള്‍പഴയങ്ങാടി പൊലീസിന് ബിട്ടിയെ മണിക്കൂറുകളോളം ഗസ്റ്റ് റൂമിലിരുത്തേണ്ടി വന്നു.

Keywords: Kerala, Kannur, Bitti Mohanty, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment