മലയാളികള്‍ സിനിമാലോകത്തെ മാറ്റങ്ങള്‍ സ്വീകരിക്കാത്ത സമൂഹം: പ്രകാശ് ബാരെ

Kerala, Kannur, Film, Cinema, Press club, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

കണ്ണൂര്‍: സിനിമാലോകത്തെ മാറ്റങ്ങള്‍ സ്വീകരിക്കാത്ത സമൂഹമാണ് മലയാളികളെന്ന് നടന്‍ പ്രകാശ്ബാരെ പറഞ്ഞു. പ്രസ്‌ക്ലബ് ഫിലിം സൊസൈറ്റിയും ജില്ലാ ലൈബ്രറി കൗണ്‍സിലും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുകതമായി സംഘടിപ്പിക്കുന്ന 'കണ്ണൂര്‍ ഫിലിംഫെസ്റ്റ്13' അന്താരാഷ്ട്‌റ ചലച്ചിത്രോത്സവം കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹോളിവുഡ് ഉള്‍പ്പടെ സിനിമയിലെ സാങ്കേതിക വിദ്യയിലെ മാറ്റങ്ങള്‍ അതിന്റെ വളര്‍ച്ചക്കാണ് പ്രയോജനപ്പെടുത്തിയത്. മലയാളി സമൂഹം സാങ്കേതിക വിദ്യ പൈറസിക്കാണ് ഉപയോഗിച്ചത്. ലോകസിനിമ അനുഭവങ്ങള്‍ സ്വാംശീകരിച്ച് മാറിയപ്പോള്‍ മലയാളസിനിമ താരങ്ങളുടെ ഡേറ്റിന് പുറകെയാണ്. വര്‍ഷം പത്ത് സിനിമകള്‍ പുറത്തിറങ്ങുന്ന മറാത്ത ചലച്ചിത്‌റങ്ങള്‍ബ സാങ്കേതികവിദ്യയുടെ വികാസത്തോടെ നൂറ് സിനിമയിലേക്ക് വളര്‍ന്നു. അതേസമയം ഇന്ത്യന്‍ സിനിമ അസൂയയോടെ നോക്കിക്ക മലയാളത്തില്‍ നല്ല സിനിമകളെടുക്കാന്‍ പലര്‍ക്കും ഭയമാണ്. നല്ല സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തിയറ്ററില്ലാത്ത അവസ്ഥയാണ്. മലയാള സിനിമയുടെ അധ:പതനത്തിന് ഇനി ടെക്‌നോളജിതന്നെ പരിഹാരം കാണട്ടെയെന്ന് ആശിക്കുക മാത്‌റമാണ് പോംവഴിയെന്നും ബാരെ പറഞ്ഞു.

പ്രസ് ക്ലബ് പ്രസിഡന്റ് കെ എന്‍ ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി സുഗതന്‍, ഡിടിപിസി സെക്‌റട്ടറി സജി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. പി .കെ ബൈജു സ്വാഗതവും പ്‌റസ് ക്ലബ് ഫിലിം സൊസൈറ്റി സെക്‌റട്ടറി പി .പി സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു. ഉമേഷ് ശുക്ല സംവിധാനം നിര്‍വഹിച്ച ''ഓ മൈ ഗോഡ്' (ഹിന്ദി) ചിത്രം പ്രദര്‍ശിപ്പിച്ചു.

വ്യാഴാഴ്ച വൈകീട്ട് 5.30ന് ''സിനിമയും ആവിഷ്‌കാര സ്വാതന്ത്ര്യവും' എന്ന വിഷയത്തില്‍ ഓപ്പണ്‍ഫോറം നടക്കും. എ വി അനില്‍കുമാര്‍, ടി .സുരേഷ് ബാബു, സംവിധായകന്‍ എം ടി അന്നൂര്‍ എന്നിവര്‍ വിഷയം അവതരിപ്പിക്കും. തുടര്‍ന്ന് സന്തോഷ് മൂര്‍ സംവിധാനം ചെയ്ത ''ലോസ്റ്റ് സ്‌പേസ്' ടെലിഫിലിമും കിം കി ഡുക്കിന്റെ ''പിയാത്ത' (കൊറിയ) ചലച്ചിത്‌റവും പ്‌റദര്‍ശിപ്പിക്കും. 16ന് മേള സമാപിക്കും.

Keywords: Kerala, Kannur, Film, Cinema, Press club, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post