അഴീക്കോട്ടെ സ്‌ഫോടക വസ്തുശേഖരം: മൂന്നുപേര്‍ റിമാന്‍ഡില്‍

Kerala, Kannur, Azhikode, remanded, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
അഴീക്കോട്: അരയാക്കണ്ടിപ്പാറയിലെ മാവൂര്‍ നിവാസില്‍ ബാബുവിന്റെ വീട്ടില്‍ നിന്നും സ്‌ഫോടക വസ്തുശേഖരം കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേരെ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ഗള്‍ഫില്‍ ജോലി ചെയ്തുവരുന്ന ബാബുവിന്റെ ബന്ധുവും വിദ്യാര്‍ത്ഥിയുമായ അജയരാജ്(18) അഴീക്കോട് പന്നേന്‍പാറയിലെ വീണാവിഹാറില്‍ അനില്‍കുമാര്‍(39) കൊല്‍ക്കത്ത സ്വദേശിയായ അക്തര്‍(20) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.

അനധികൃതമായി പ്രവര്‍ത്തിക്കുന്ന പടക്കശാലയിലെ വസ്തുക്കള്‍ എര്‍ണാകുളത്തു നിന്ന് എക്‌സ് പ്‌ളോസീവ് കണ്‍ട്രോള്‍ യൂണിറ്റിലെ വിദഗ്ദ്ധരെത്തിയതിനുശേഷം നിര്‍വീര്യമാക്കും. വീടിന്റെ അടുക്കള വരാന്തയിലും സമീപത്തും നിര്‍മ്മിച്ച മറ്റൊരു കെട്ടിടത്തിലുമാണ് സ്‌ഫോടക വസ്തു നിര്‍മ്മാണവും സംഭരണവും നടത്തിയിരുന്നത്. രഹസ്യവിവരം ലഭിച്ചതനുസരിച്ചാണ് വളപട്ടണം പൊലീസ് തിങ്കളാഴ്ച്ച ഉച്ചയോടെ റെയ്ഡ് നടത്തിയത്. 50കിലോഗ്രാം പൊട്ടാസ്യം സള്‍ഫെറ്റ്, 70കിലോ ക്‌ളോറെറ്റ്, 20 കിലോ ചാര്‍ക്കോള്‍ തുടങ്ങി 45 ഇനം അസംസ്തകൃത വസ്തുക്കള്‍, 75 വലിയ അമിട്ടുകള്‍, 30 മീറ്റര്‍ ഓലപ്പടക്കം, 70 ഗുണ്ട് എന്നിവയും പിടികൂടിയവയില്‍ ഉള്‍പ്പെടും. കണ്ണൂരിലെ ഒരു ക്ഷേത്രോത്സവത്തിനു വേണ്ടി തങ്ങള്‍ പടക്കം നിര്‍മ്മിച്ചതെന്നാണ് പിടികൂടിയവര്‍ പൊലീസിനു നല്‍കിയ മൊഴി.

Related News:



Keywords: Kerala, Kannur, Azhikode, remanded, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post