കണ്ണൂര്‍: സംസ്ഥാന സഹകരണ ബാങ്കിന് റബ്‌കോ നല്‍കാനുളള വായ്പാ കുടിശ്ശിക തിരിച്ചടക്കുന്നത് സംബന്ധിച്ച് സഹകരണമന്ത്രിയുടെ ചേമ്പറില്‍ നടത്തിയ യോഗതീരുമാനത്തിന് വിരുദ്ധമായി ബാങ്ക് അധികൃതര്‍ നടപടി സ്വീകരിച്ചുവെന്ന് റബ്‌കോ അധികൃതര്‍. റബ്‌കോ പ്രതിനിധികളും സംസ്ഥാന സഹകരണ ബാങ്ക് എം.ഡിയും മറ്റ്ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ മാര്‍ച്ച് 31നകം ഒരുകോടി രൂപ അടയ്ക്കാമെന്ന ഉറപ്പു നല്‍കിയിരുന്നുവെന്ന് റബ്‌കോ ചെയര്‍മാന്‍ ഇ. നാരായണന്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
ഇക്കാര്യം യോഗത്തില്‍ പങ്കെടുത്ത മുഴുവനാളുകളും അംഗീകരിച്ചതാണ്. ഇതിന്റെ ആദ്യഗഡുവായി 25ലക്ഷം രൂപ സംസ്ഥാന സഹകരണ ബാങ്കിന്റെ കണ്ണൂര്‍ ശാഖയില്‍ അടച്ചിട്ടുണ്ട്. ബാക്കി സംഖ്യ 31നകം അടയ്ക്കാനുളള പ്രാരംഭ നടപടികള്‍ സ്വീകരിച്ചുവരികയായിരുന്നു. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷമായാണ് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ കോഴിക്കോട് റീജ്യണല്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ സ്ഥാപനത്തിന് അപമാനമുണ്ടാക്കുന്ന വിധത്തില്‍ റബ്‌കോ ഹെഡ് ഓഫീസിലേക്ക് വന്ന് കെട്ടിടം ബാങ്ക് ആവശ്യപ്പെടുമ്പോള്‍ വിട്ടുതരണമെന്നുളള ഡിമാന്‍ഡ് നോട്ടീസ് നല്‍കിയത്.
റബ്‌കോ സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഫര്‍ണ്ണിച്ചറും മറ്റും നല്‍കിയ വകയില്‍ ഏകദേശം മൂന്നു കോടിയോളം രൂപ നല്‍കാനുളള കാര്യം യോഗത്തില്‍ പങ്കെടുത്ത മന്ത്രി സി. എന്‍.ബാലകൃഷ്ണനെ അറിയിച്ചിട്ടുണ്ട്. ആ തുക പിരിച്ചെടുക്കുന്നതിന് മന്ത്രി കൂടി സഹായിക്കുമെന്ന് പറഞ്ഞിരുന്നു. മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ കുടിശ്ശിയായ ഒരുകോടി രൂപ അടയ്ക്കാമെന്ന് ഉറപ്പു നല്‍കുകയും അതിനുളള പ്രാരംഭ നടപടിയായി 25ലക്ഷം രൂപ അടക്കുകയും ചെയ്തിട്ടും സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുന്ന വിധത്തില്‍ സംസ്ഥാന സഹകരണ ബാങ്ക് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചത് നിര്‍ഭാഗ്യകരമാണ്.
മാധ്യമപ്രവര്‍ത്തകരോടൊപ്പമാണ് റബ്‌കോ ഹെഡ് ഓഫീസിലേക്ക്ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കാനായെത്തിയത്.യോഗതീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രി അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് റബ്‌കോ ചെയര്‍മാന്‍ ഇ. നാരായണന്‍ ആവശ്യപ്പെട്ടു.

Keywords: Kerala, Kannur, RUBCO, Police, court, Bank, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.Arrears
Post a Comment