കണ്ണൂര്‍ എസ്.പി കീഴ്ജീവനക്കാരെ അപമാനിക്കുന്നുവെന്ന് ആക്ഷേപം

 Kerala, Kannur, CI, Police, SI, Rahul. R. Nair, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കണ്ണൂര്‍: ജില്ലാ പൊലിസ് ചീഫ് രാഹുല്‍ആര്‍. നായര്‍ കീഴ്ജീവനക്കാരോട് ഏകാധിപതിയെപ്പോലെ  പെരുമാറുന്നുവെന്ന് ആക്ഷേപം ശക്തമാകുന്നു. മികച്ച ഒരു പൊലിസ് ഓഫീസറെന്ന ഖ്യാതിയുളള രാഹുല്‍ ആര്‍.നായരുടെ ചില നടപടികള്‍ തങ്ങളെ അപമാനിക്കുന്ന തരത്തിലുളളതാണെന്നാണ്‍ സേനയിലെ കീഴുദ്യോഗസ്ഥരുടെ പരാതി.

നിസാര പ്രശ്‌നങ്ങള്‍ക്കു പോലും മറ്റുളളവരുടെ മുന്നില്‍ വച്ച് തങ്ങളെ പരസ്യമായി ശാസിക്കുന്നുവെന്നാണ് സി. ഐ, എസ്. ഐ റാങ്കിലുളളവരുടെ പരാതി. തങ്ങള്‍ ചെയ്യുന്ന കഠിനമായ ജോലികളൊന്നും കാണാതെ ചെറിയകുറ്റങ്ങള്‍ക്കു പോലും എസ്.പി കടുത്ത ശിക്ഷ നല്‍കുകയാണെന്നാണ് എസ്. ഐ മാരുടെ പരാതി. ഭരണകക്ഷി പാര്‍ട്ടികള്‍ക്കു വഴങ്ങി പൊലിസിന്റെ നിലപാട് മറന്നുകൊണ്ട് എസ്.പി എസ്. ഐമാരെയും സിവില്‍ പൊലിസ് ഓഫീസര്‍മാരെയും സ്ഥലംമാറ്റുന്നുവെന്ന ഗുരുതരമായ ആരോപണവും എസ്.പിക്കെതിരെ ഒരുവിഭാഗം ഉന്നയിക്കുന്നുണ്ട്. പണിഷ്‌മെന്റിന്റെ ഭാഗമായി സേനാംഗങ്ങളെ ഓഫീസില്‍ വിളിച്ചുവരുത്തി മണിക്കൂറുകളോളം കാത്തു നില്‍ക്കുന്നതായും ആക്ഷേപമുണ്ട്.

സി.ഐ മുതല്‍ സാദാ പി.സിവരെ ഇതിന്റെ ഇരകളാണ്. കഴിഞ്ഞ ദിവസം എസ്.പിയെ കാണണമെന്ന് നിര്‍ദ്ദേശംലഭിച്ച വളപട്ടണം എസ്. ഐ കെ. ഇ ജയന് എസ്.പി സ്ഥലത്തില്ലാത്തതിനാല്‍ രണ്ടു ദിവസമാണ് കാത്തു നില്‍ക്കേണ്ടി വന്നത്. കീഴുദ്യോഗസ്ഥരെ കാണാന്‍ വിളിച്ചു വരുത്തിയിട്ട് ഇനിയും അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഡി.ജി.പിക്കടക്കമുളളവര്‍ക്ക് പരാതി നല്‍കാനാണ് പൊലിസിലെ ഒരുവിഭാഗത്തിന്റെ തീരുമാനം. സഹപ്രവര്‍ത്തകരെ അപമാനിക്കുന്ന എസ്. പിയുടെ നടപടിക്കെതിരെ പൊലീസിലെ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

Keywords: Kerala, Kannur, CI, Police, SI, Rahul. R. Nair, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post