സി.പി.എമ്മിനെ വാനോളം പുകഴ്ത്തി സഹകരണമന്ത്രി: കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നു

Kerala, Kannur, Thalassery, Congress, CPM, Kannur vartha, Kerala News, International News
തലശേരി: സി.പി.എം നേതാക്കളെ വാനോളം പുകഴ്ത്തികൊണ്ട് സഹകരണമന്ത്രി സി. എന്‍ ബാലകൃഷ്ണന്‍ ഉദ്ഘാടന വേദികളില്‍ നിറഞ്ഞാടിയത് ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ അമര്‍ഷമുണ്ടാക്കി. സി. പി. എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍, പി.ബി അംഗം കോടിയരി ബാലകൃഷ്ണന്‍, മുന്‍സഹകരണമന്ത്രി ജി.സുധാകരന്‍, റബ്‌കോ ചെയര്‍മാന്‍ ഇ. നാരായണന്‍ എന്നീ സി. പി. എം നേതാക്കളെയാണ് മണ്ണയാട് നെട്ടൂരില്‍ നിര്‍മ്മിച്ച കോ-ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഹെല്‍ത്ത് സയന്‍സിന്റെ ഉദ്ഘാടന ചടങ്ങില്‍ സഹകരണമന്ത്രി വാനോളം പുകഴ്ത്തിയത്.

പിണറായിവിജയനും ജി.സുധാകരനും സഹകരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കു വലിയ സംഭാവനകള്‍ നല്‍കിയവരാണെന്നും ഇവരെയൊന്നും മറന്നുകൊണ്ട് മുന്നോട്ടുപോകാനാവില്ലെന്ന് പറഞ്ഞ സി.എന്‍ ബാലകൃഷ്ണന്‍ ഇ. നാരായണനെപ്പോലുളളവര്‍ക്കെ റബ്‌കോ പോലുളള ഒരു പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്നും പ്രശംസിച്ചു.

ഇ. നാരായണനെപ്പോലുളള ഒരാള്‍ക്ക് മാത്രമെ റബ്‌കോ പോലുളള ഒരു സ്ഥാപനം സ്ഥാപിക്കാന്‍ കഴിയുളളുകയുളളൂവെന്ന് ഐ. എ. എസ് ഉദ്യോഗസ്ഥര്‍ തന്നോടു പറഞ്ഞതായും റബ്‌കോയെകുറിച്ചു നേരത്തെ കേട്ട ആരോപണങ്ങള്‍ തെറ്റാണെന്നും കൂട്ടിച്ചേര്‍ത്തു. സഹകരണ മന്ത്രി സി. പി. എമ്മുണ്ടാക്കിയ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സി. പി. എം നേതാക്കളെ പുകഴ്ത്തി കൊണ്ട് സംസാരിച്ചത് ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ കടുത്ത അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്.

നേരത്തെ പരിയാരം മെഡിക്കല്‍ കോളജ് പിരിച്ചുവിടാത്തതിനെ ചൊല്ലി യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി. എന്‍ ബാലകൃഷ്ണനെതിരെ പോസ്റ്റര്‍ പ്രചരണം നടത്തിയിരുന്നു. കണ്ണൂരിലെസി.പി. എം നേതാക്കളോട് സി.എന്‍ ബാലകൃഷ്ണന്‍ പുലര്‍ത്തുന്ന മൃദു സമീപനം കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കളിലും അണികളിലും അതൃപ്തിയുണ്ടാക്കിയിരുന്നു. 

കണ്ണൂരിലെത്തുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കളെയോ പ്രവര്‍ത്തകരെയോ വിവരമറിയിക്കാതെ ഡി.സി.സി -ഓഫീസിന്റെ പടികള്‍ പോലും ചവുട്ടാതെ സി.പി. എം നേതാക്കളുടെ വീടുകളിലും ഓഫീസിലും പോയി ആതിഥ്യസത്കാരങ്ങള്‍ സ്വീകരിക്കുന്ന സി. എന്‍ ബാലകൃഷ്ണന്‍സഹകരണ പ്രസ്ഥാനത്തെ കൊല്ലാക്കൊല ചെയ്യുന്ന സി. പി. എം നേതാക്കളെ പുകഴ്ത്തി പറഞ്ഞില്ലെങ്കിലേ അത്ഭുതമുളളുവെന്ന് ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് കണ്ണൂര്‍ വാര്‍ത്തയോട് പ്രതികരിച്ചു.

Keywords: Kerala, Kannur, Thalassery, Congress, CPM, Kannur vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post