ഷുക്കൂര്‍ വധക്കേസിലെ മൊഴിമാറ്റം: തളിപ്പറമ്പ് ബാര്‍ അസോസിയേഷന്‍ യോഗത്തില്‍ ബഹളം

Kerala, Kannur, THaliparamba, Shukkor, Murder case, CPM, Bar association,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
തളിപ്പറമ്പ്: എം. എസ്. എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷറര്‍ പി.അബ്ദുള്‍ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട മൊഴിമാറ്റ പ്രശ്‌നങ്ങളെ ചൊല്ലിതളിപ്പറമ്പ് ബാര്‍ അസോസിയേഷന്‍ യോഗത്തില്‍ അഭിഭാഷകര്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തളളും നടന്നു.

സി. പി.എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന്റെ കേസ് വാദിക്കുന്ന തളിപ്പറമ്പിലെ അഭിഭാഷകന്‍ നിക്കോളാസ് ജോസഫിനെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തിരുന്നു. ഗൂഡാലോചന കേസിലെ സാക്ഷിയായ പി. പി അബുവിന്റെ പേരില്‍ വ്യാജരേഖ ചമച്ചുവെന്നാണ് കേസ്. ഇതു കളളക്കേസാണെന്നും ബാര്‍ അസോസിയേഷന്‍ യോഗം അപലപിച്ച് പ്രസ്താവന നടത്തണമെന്നും ആവശ്യപ്പെട്ട് നിക്കോളാസ് ജോസഫ് തളിപ്പറമ്പ് ബാര്‍ അസോസിയേഷന് കത്ത് നല്‍കിയിരുന്നു.

ഈ വിഷയം ചര്‍ച്ചചെയ്യാനാണ് അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തത്. യോഗത്തില്‍ സംസാരിച്ച ഭൂരിപക്ഷം അഭിഭാഷകരും ഇതു ജോലിയുമായി ബന്ധപ്പെട്ട കേസാണെന്നും അഭിപ്രായപ്പെട്ടു. ഇതോടെ ലോയേഴ്‌സ് യൂണിയന്റെ പ്രവര്‍ത്തകര്‍ ഇതിനെ എതിര്‍ക്കുകയും ചെയ്തതതോടെയാണ് യോഗത്തില്‍ വാക്കേറ്റവും കൈയേറ്റ ശ്രമങ്ങളും നടന്നത്. അവസാനം കേസ് നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന തീരുമാനമെടുത്ത് യോഗം പിരിഞ്ഞു. യോഗത്തില്‍ പ്രസിഡന്റ് എം. ജെ സെബാസ് റ്റിയന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ബി മനോജ് സ്വാഗതം പറഞ്ഞു.

Keywords: Kerala, Kannur, THaliparamba, Shukkor, Murder case, CPM, Bar association,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post