വാഹനാപകടം: മുന്‍ എം.എല്‍.എ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കു പരിക്ക്

Kannur, accident, Alto Car, MLA, M.Narayanan, Electric Post, Idukki, 5 injured in car accident, Sarojini, Ramani, Sheena, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കണ്ണൂര്‍: വൈദ്യുതിത്തൂണില്‍ കാറിടിച്ച് മുന്‍ എം.എല്‍.എ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു.
ഹൊസ്ദുര്‍ഗ് മുന്‍ എം.എല്‍.എയും സി.പി.ഐ നേതാവുമായ എം നാരായണന്‍(57), ഭാര്യ സരോജിനി(52), മക്കളായ ഷീബ (31), ഷീന, അനുജന്‍ മാധവന്റെ ഭാര്യ രമണി(43) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇടുക്കിയില്‍നിന്ന് കുടുംബത്തോടൊപ്പം നാട്ടിലേക്കു തിരിച്ചുവരവെ ചെറുകുന്ന് പള്ളിച്ചാലില്‍ ഇന്നലെ പുലര്‍ചെ നാലരയോടെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ആള്‍ട്ടോ കാര്‍ പൂര്‍ണമായി തകര്‍ന്നു. നാട്ടുകാരും പോലിസും ചേര്‍ന്നാണ് പരിക്കേറ്റവരെ ചെറുകുന്ന് കോണ്‍വെന്റ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് കണ്ണൂരിലേക്കു മാറ്റുകയായിരുന്നു. നാരായണന് കാലിനു ഗുരുതര പരിക്കേറ്റു. സരോജിനിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി.

Keywords: Kannur, accident, Alto Car, MLA, M.Narayanan, Electric Post, Idukki, 5 injured in car accident, Sarojini, Ramani, Sheena, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post