കണ്ണൂര്‍: ബക്കറ്റ് എടുക്കാന്‍ ഇറങ്ങവെ കിണറ്റില്‍വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി ഈശ്വര്‍ ടുഡോയാണ്(22) മരിച്ചത്. തിലാന്നൂര്‍ ജനാര്ദ്ദനന് ഹൗസിങ് കോളനിക്കു സമീപമാണ് അപകടം. കെട്ടിടം പണിക്കായി കണ്ണൂരിലെത്തിയ അസമില്‍നിന്നുള്ള സംഘത്തിലുള്‍പ്പെട്ടതാണ് മരിച്ച ടുഡോ. വെള്ളപ്പാറയിലെ രാഗേഷ്ലാല് എന്ന കരാറുകാരനു വേിയാണു ഇവര്‍ ജോലിയെടുക്കുന്നത്. തിലാനൂരിലെ ഹൗസിംഗ് കോളനിക്കു സമീപത്തെ രാഗേഷ്ലാലിന്റെ ജ്യേഷ്ഠന്റെ വീട്ടിലാണ് ഇവരെ താമസിപ്പിച്ചിരുന്നത്.
കിണറ്റില്‍ വീണ ബക്കറ്റ് എടുക്കുന്നതിനായി ഇന്നലെ രാവിലെ എട്ടോടെ കിണറ്റില്‍ ഇറങ്ങവെയാണു ഈശ്വര്‍ ടുഡോ വീണത്. ശനിയാഴ്ച രാത്റിയിലാണ് ബക്കറ്റ് കിണറ്റില്‍ വീണത്. അപ്പോള്‍ തന്നെ എടുക്കാന്‍ തൊഴിലാളികള്‍ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ രാവിലെ മറ്റുള്ളവര്‍ വിലക്കിയിട്ടും ടുഡോ ഇറങ്ങുകയായിരുന്നു. 40 അടിയോളം താഴ്ചയുള്ള കിണറ്റില്‍ ഒന്നരയടി മാത്റമേ വെള്ളമുായിരുന്നുള്ളൂ. വിവരമറിഞ്ഞെത്തിയ കണ്ണൂര്‍ ഫയര്‍ഫോഴ്സ് യൂനിറ്റാണ് ഈശ്വറിനെ പുറത്തെടുത്തത്. അപ്പോഴേക്കും മരണമടഞ്ഞിരുന്നു.
പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ചറിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോവും.

Keywords: Obituary, Kannur, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment