ചാല: ചാല കിഴക്കേക്കരയിലെ വീട്ടില്‍ നിന്ന് 27 പവന് കവര്‍ന്നു. പോതിയോടത്ത് മാക്കപ്പോതിക്കാവിനു സമീപത്തെ ടി.കെ. ഭാസ്കരന്റെ വീട്ടില്‍ നിന്നാണ് ബുധനാഴ്ച പുലര്‍ച്ചെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചത്.
വീടിനകത്തെ അലമാരയില്‍ സൂക്ഷിച്ചതായിരുന്നു ആഭരണങ്ങള്‍. രാവിലെ ഉണര്‍ന്നപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്.
വീടിന്റെ കുളിമുറി വഴി അകത്തു കടന്ന മോഷ്ടാക്കള്‍ അടുക്കളയുടെ വാതില്‍ തളളിനീക്കിയാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കണ്ണൂര്‍ ഡി.വൈ. എസ്. പി പി.സുകുമാരന്‍, സിറ്റി സി. ഐ ടി.കെ. രത്നകുമാര്‍, എടക്കാട് എസ്. ഐ എ.കുട്ടികൃഷ്ണന്,എന്നിവരുടെ നേതൃത്വത്തിലുളള പൊലീസ് സംഘം സ്ഥലത്തെത്തി. കണ്ണൂരില്‍ നിന്നുളള വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. എടക്കാട് പൊലീസ് കേസെടുത്തു.

Keywords: Kannur, Kerala, Chala, Robbery, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق