Home » , , » ടാങ്കര്‍ അപകടം വീണ്ടും; ചാല ദുരന്തത്തില്‍ ഐ. ഒ.സി ഒരു ചുക്കും പഠിച്ചില്ല

ടാങ്കര്‍ അപകടം വീണ്ടും; ചാല ദുരന്തത്തില്‍ ഐ. ഒ.സി ഒരു ചുക്കും പഠിച്ചില്ല

Written By Kasargodvartha on Feb 26, 2013 | 7:16 AM

Kerala, Kannur, Police, Chala, Thalipparam, Bus stop,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കണ്ണൂര്‍: ചാലദുരന്തത്തില്‍ നിന്നും ഇന്ത്യന്‍ ഓയില്‍കോര്‍പ്പറേഷന്‍ താപ്പാനകള്‍ ഒരുചുക്കും പഠിച്ചില്ലെന്ന് വീണ്ടും തെളിയിച്ചു. ഉറുമ്പിന്റെ ജീവന്റെ വിലപോലും മനുഷ്യജീവന് തങ്ങള്‍ നല്‍കുന്നില്ലെന്ന സമീപനമാണ് ഐ. ഒ.സി ഇപ്പോഴും തുടരുന്നത്. തളിപ്പറമ്പ് ചുടല ബസ് സ്‌റ്റോപ്പിലെ കൊടുംവളവില്‍ ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കെ. എ 01 എജി 6849 നമ്പര്‍ ടാങ്കര്‍ ലോറി മറിഞ്ഞത്. ഓട്ടോറിക്ഷയുടെ പുറകില്‍ ഇടിച്ചാണ് ടാങ്കര്‍ മറിഞ്ഞത്. അപകടത്തില്‍ ഓട്ടോെ്രെഡവറും യാത്രക്കാരു കാല്‍നടയാത്രക്കാരും ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്കേറ്റു.

അപകടവിവരം അറിഞ്ഞതോടെ സമീപവാസികളായ ജനങ്ങള്‍ വീടൊഴിഞ്ഞു. ചാല ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മ്മകളുളളതിനാല്‍ പൊലീസും നാട്ടുകാരും ഉടന്‍ രംഗത്തിറങ്ങി വഹനങ്ങള്‍ വഴിതിരിച്ചുവിടുകയും കനത്തസുരക്ഷാസന്നാഹമേര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ രാത്രി 11മണിയോടെ ടാങ്കറില്‍ ചോര്‍ച്ച അനുഭവപ്പെടാന്‍ തുടങ്ങിയതോടെ പരിഭ്രാന്തി വര്‍ദ്ധിച്ചു. പൊലീസ് മൈക്ക് അനൗണ്‍സ് മെന്റ് നടത്തി. പളളികളില്‍ നിന്നും ജാഗ്രതാമുന്നറിയിപ്പും നല്‍കി. ചുടല, കപ്പണത്തട്ട്, മുക്കുന്ന്, ഏച്ചില്‍മൊട്ട, പൊയില്‍,കോരന്‍ പീടികയുടെ പരിസരം, നരിക്കോട് എന്നിവടങ്ങളില്‍ നിന്നെല്ലാം പരിഭ്രാന്തരായ ജനങ്ങള്‍ വീടുവിട്ടോടി.

ജനങ്ങളെ സുരക്ഷിതസ്ഥലങ്ങളിലെത്തിക്കാന്‍ സ്വകാര്യവാഹനങ്ങള്‍ തലങ്ങുംവിലങ്ങും പാഞ്ഞു.ബന്ധുവീടുകളിലും തൊണ്ടന്നൂര്‍, പുതിയപളളി, മരിയാപുരം ചര്‍ച്ച് , ഇരിങ്ങല്‍ ക്ഷേത്രം, കുപ്പം പളളി, വിദ്യാലയങ്ങള്‍ എന്നിവടങ്ങളിലാണ്‌സ്ത്രീകളും കുട്ടികളുമടക്കമുളള ആബാലവൃദ്ധം ജനങ്ങള്‍ അഭയം പ്രാപിച്ചത്.പരിമിതമായ സുരക്ഷാക്രമീകരണങ്ങള്‍ മാത്രമുളള പൊലീസും ഫയര്‍ഫോഴ്‌സും ഉളളില്‍ തീയുമായി ഞായറാഴ്ച്ച ഒരു രാത്രിമുഴുവന്‍ ഉറങ്ങാതെ കാവല്‍ നില്‍ക്കുകയായിരുന്നു.
അപകടം നടന്ന ഉടനെ ഐ. ഒ.സി അധികൃതരെ പൊലീസ് വിവരമറിയിച്ചിട്ടും പ്രതികരണമൊന്നുമുണ്ടായില്ല.

ജനപ്രതിനിധികളും മറ്റു ഉന്നത ഉദ്യോഗസ്ഥരും അപകടത്തിന്റെ തീവ്രതയും ജനങ്ങളുടെ ഭീതിയും വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ചിട്ടും വരട്ടെ പതിയെ നോക്കാമെന്ന മട്ടിലായിരുന്നു ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍. അപകടം നടന്ന ചുടലയില്‍ ഐ.ഒ.സി വിദഗ്ദ്ധര്‍ ഉടന്‍ എത്തില്ലെന്ന് വ്യക്തമായപ്പോള്‍ ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും ബന്ധപ്പെട്ടു. ഒടുവില്‍ ഉന്നതങ്ങളില്‍ നിന്നുളള സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് ചോളാരിയില്‍ നിന്നും മുല്ല പൂക്കുന്നതു പോലെ ഐ.ഒ. സി സംഘം ചുടലയെത്തിയത് 16 മണിക്കൂറുകള്‍ക്കു ശേഷം തിങ്കളാഴ്ച രാവിലെ 7.30ന്. സേഫ്റ്റി ഓഫീസര്‍ കുനിതിര്‍, ടെക്‌നീഷ്യന്‍ രാംബാബു, എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ എത്തിയത്.

ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ കെ. എ 212779 ടാങ്കറിലേക്ക് ഗ്യാസ് മാറ്റാന്‍ തുടങ്ങിയത് വൈകിട്ട് മൂന്നുമണിയോടെയാണ് അവസാനിച്ചത്. അതുവരെ ചുടല ദേശീയപാതവഴിയുടെ ഗതാഗതം നിരോധിച്ചു. പയ്യന്നൂരിലേക്കുളള ബസുകള്‍ പഴയങ്ങാടി, പിലാത്തറ വഴിയും പയ്യന്നൂരില്‍ നിന്ന് കണ്ണൂരിലേക്കുളള വാഹനങ്ങള്‍ പിലാത്തറ, പഴയങ്ങാടി വഴിയും തിരിച്ചുവിട്ടു. ഡി. വൈ. എസ്. പി കെ. എസ് സുദര്‍ശനന്‍, സി. ഐ എ.വി ജോണ്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. അപകടത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് തത്ക്ഷണം എത്താത്ത ഐ.ഒ.സി അധികൃതരുടെ നടപടി നാട്ടുകാരില്‍ വ്യാപക പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.

Keywords: Kerala, Kannur, Police, Chala, Thalipparam, Bus stop,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Share this article :
0 Comments
Tweets
Comments

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. Kannur Vartha | Kannur News | Latest Malayalam News from Kannur - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger