പണിമുടക്കില്ലെങ്കില്‍ കൊച്ചി മെട്രോ മൂന്നുവര്‍ഷത്തിനകം: ഡോ. ഇ. ശ്രീധരന്‍

Kerala, Kannur, Kochi Metro, E. Shreedaran, Kannur University,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കണ്ണൂര്‍: പണിമുടക്കും മണല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികളുടെ ക്ഷാമവും ഇല്ലെങ്കില്‍ കൊച്ചി മെട്രോ മൂന്ന് വര്‍ഷം കൊണ്ടുതന്നെ പൂര്‍ത്തിയാക്കാനാകുമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ. ശ്രീധരന്‍ പറഞ്ഞു. സാധു കല്ല്യാണ മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ വെസ്‌റ്റേണ്‍ ഇന്ത്യ പ്‌ളൈവുഡ് സ്ഥാപകന്‍ എ.കെ. കാദര്‍കുട്ടി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ മുഖം തന്നെ മാറ്റിയെടുക്കാനാകുന്ന നാല് പദ്ധതികളാണ് ഇപ്പോള്‍ നമ്മുക്ക് മുന്നിലുള്ളത്.

ഉദ്ദേശിച്ച സമയത്തിന് മുന്പ് തീര്‍ക്കാനായി എന്നുള്ളതാണ് ഡല്‍ഹി മെട്രോയുടെ വിജയം. ആദ്യഘട്ട പ്രവൃത്തികള്‍ക്ക് 10 വര്‍ഷം കാലാവധി അനുവദിച്ചിരുന്നുവെങ്കിലും ഏഴുവര്‍ഷവും മൂന്നുമാസവും കൊണ്ട് ഇത് പൂര്‍ത്തീകരിച്ചു. ഡല്‍ഹിയില്‍ കോമണ്‍ വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട പല പദ്ധതികളും ചുരുങ്ങിയ സമയത്തിനുള്ളില്‍ പൂര്‍ത്തീകരിച്ചവയാണ്. എന്നാല്‍, അവയില്‍ പല അഴിമതികള്‍ ആരോപിക്കപ്പെട്ടപ്പോള്‍ ഡല്‍ഹി മെട്രോയെ കുറിച്ച് ഇങ്ങനെ പറയാനുണ്ടായില്ലെന്നും ശ്രീധരന്‍ പറഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാല മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗവും വെസ്‌റ്റേണ്‍ ഇന്ത്യാ പ്‌ളൈവുഡ്‌സ് ലിമിറ്റഡും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എ.പി കുട്ടിക്കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. എ.കെ. ഖാദര്‍കുട്ടി എന്‍ഡോവ്‌മെന്റുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. കെ.പി. കമാലുദ്ദീന്‍, മറിയം മുഹമ്മദ്, പി.കെ. മുഹമ്മദ്, ഡോ. ടി. അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.കെ. മായന്‍ മുഹമ്മദ് സ്വാഗതവും ഡോ. യു. ഫൈസല്‍ നന്ദിയും പറഞ്ഞു.

Keywords: Kerala, Kannur, Kochi Metro, E. Shreedaran, Kannur University,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post