Home » , , » ചന്ദ്രശേഖരന്റെ കുടുംബത്തെ ജീവിക്കാന്‍ അനുവദിക്കണം: കെ സുരേന്ദ്രന്‍

ചന്ദ്രശേഖരന്റെ കുടുംബത്തെ ജീവിക്കാന്‍ അനുവദിക്കണം: കെ സുരേന്ദ്രന്‍

Written By Kasargodvartha on Feb 27, 2013 | 4:05 PM

Kerala, Kannur, T.P Chandrashekaran, murder case, wife, Ramya, Shukkoor, CPI, CPM, K Surendran, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കണ്ണൂര്‍: ടി .പി ചന്ദ്രശേഖരന്റെ ഭാര്യ രമ്യക്കെതിരേ സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ അഴീക്കോട് നടത്തിയ പ്രസംഗം ടി പിയുടെ കുടുംബത്തെ പോലും സി പി എം ജീവിക്കാനനുവദിക്കില്ലെന്നതിന്റെ തെളിവാണെന്ന് ഡി സി സി പ്രസിഡണ്ട് കെ സുരേന്ദ്രന്‍ ആരോപിച്ചു.

അരിയില്‍ ഷുക്കൂറിന്റെ ഉമ്മയെ ആശ്വസിപ്പിക്കാന്‍ രമ വന്നതിനേയാണ് ജയരാജന്‍ വിമര്‍ശിച്ചത്. ലീഗ് അക്രമകാരികള്‍ക്കൊപ്പമാണ് രമയെന്നാണ് ജയരാജന്റെ വിശേഷണം. ഇന്നാട്ടിലെ ഏറ്റവും വലിയ അക്രമകാരികള്‍ സി പി എമ്മാണെന്ന് സ്വന്തം അനു'ഭവത്തില്‍ ബോധ്യപ്പെട്ട ഒരു സ്ത്രീയെയാണ് മറ്റുള്ളവര്‍ അക്രമകാരികളാണെന്ന് ജയരാജന്‍ പഠിപ്പിക്കുന്നത്.

ടി. പി വധക്കേസിന്റെ വിചാരണ നടക്കുന്ന വേളയില്‍ രമ്യക്കെതിരായ ജയരാജന്റെ പ്രസംഗം സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിന് തുല്യമാണെന്ന് കെ സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Keywords: Kerala, Kannur, T.P Chandrashekaran, murder case, wife, Ramya, Shukkoor, CPI, CPM, K Surendran, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Share this article :
0 Comments
Tweets
Comments

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. Kannur Vartha | Kannur News | Latest Malayalam News from Kannur - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger