കണ്ണൂരില്‍ ഹോട്ടല്‍ ഭക്ഷണത്തിന് വില തോന്നിയപോലെ

Kerala, Kannur, Hotel, Food, Lunch, Fish, Price, Cash, Canteen, Collectorate, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

കണ്ണൂര്‍: ജില്ലയില്‍ ഹോട്ടല്‍ ഭക്ഷണത്തിന് തോന്നിയപോലെവില. ഹോട്ടല്‍ഭക്ഷണത്തിന്റെ വില ഏകീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ടെങ്കിലും ഇനിയും നടപ്പിലായിട്ടില്ല. വിലനിലവാരപട്ടിക പ്രദര്‍ശിപ്പിക്കാതെയാണ് ഏറെ ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നത്. ചിലയിടങ്ങളില്‍ ബോര്‍ഡിലുളള വിലയല്ല ഭക്ഷണംകഴിക്കാനെത്തുന്നവരോട് വാങ്ങുന്നത്. വ്യത്യസ്തവിലകള്‍ കൊണ്ട് ജനങ്ങളെ അതിശയിപ്പിക്കുന്നതില്‍ കണ്ണൂര്‍ നഗരത്തിലെ ഹോട്ടലുടമകളാണ് മുന്നില്‍.


ഇന്നലെ കണ്ട വിഭവങ്ങള്‍ ഇന്നുകാണുകയില്ലെങ്കിലും കഴുത്തറപ്പന്‍ വില വാങ്ങുന്ന കാര്യത്തില്‍ പിശുക്കൊട്ടുമില്ല. 19മുതല്‍ 40രൂപവരെയാണ് നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ ഊണിന് വിലവാങ്ങുന്നത്.

കലക്ടടറേറ്റ് കാന്റീനില്‍ പൊതുജനങ്ങള്‍ക്ക് 19രൂപയാണ് നിരക്ക്. കൂട്ടുക്കറി, പച്ചടി, അച്ചാര്‍, തുടങ്ങിയ വിഭവങ്ങളടക്കം കുറുവ അരിയുടെ ചോറിനാണ് ഈവില. സാമ്പാര്‍, മത്സ്യം എന്നിങ്ങനെ രണ്ടുകറികളുമുണ്ട്. ഹോട്ടലുകളിലെ തീവെട്ടിക്കൊളളയില്‍ നിന്നും രക്ഷനേടുന്നതിനായി നഗരത്തിലെ ചെറുകിട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും തൊഴിലാളികളുംകലക്ടറേറ്റ് കാന്റീനെയാണ് ഇപ്പോള്‍ കൂടുതല്‍ ആശ്രയിക്കുന്നത്. ഇതുകാരണം നല്ലതിരക്കാണ് പ്രവൃത്തി ദിനങ്ങളില്‍ ഇവിടെ അനുഭവപ്പെടുന്നത്. പൊരിച്ച മത്സ്യവിഭവങ്ങള്‍ക്കും ഇവിടെ വിലകുറവാണ്. 25രൂപയ്ക്ക് ഇന്ത്യന്‍കോഫീഹൗസില്‍ സസ്യഭക്ഷണം നല്‍കുമ്പോള്‍ പുറത്ത് സസ്യഭക്ഷണത്തിന് വിലവളരെ കൂടുതലാണ്. 35,40 എന്നിങ്ങനെയാണ് സസ്യഭക്ഷണത്തിന്റെ വില.

പേരിന് ഒരുതുളളി പായസവും രസവും നല്‍കിയാണ് കഴുത്തറപ്പന്‍ വില ഈടാക്കുന്നത്. പച്ചക്കറിയുടെ വിലക്കയറ്റമാണ് കാരണമായി പറയുന്നത്.

പൊരിച്ചമത്സ്യത്തിന് വന്‍വിലയാണ് ഹോട്ടലുടമകള്‍ ഈടാക്കുന്നത്. മത്തിക്ക് 5രൂപയാണ് സാധാരണവാങ്ങുന്നതെങ്കില്‍ എട്ടും പത്തുമായി ചിലര്‍ ഉയര്‍ത്തി. അയലയ്ക്ക് 35രൂപവരെയാണ് വില. ആവേലി, അയക്കൂറ തുടങ്ങിയ വി. ഐ.പി മത്സ്യങ്ങള്‍ക്ക് തോന്നിയപോലെയാണ് വില. എല്ലാഹോട്ടലുകളിലും വില ഏകീകരണം നടപ്പിലാക്കിയിട്ടുണ്ടെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ നേതാക്കള്‍ അവകാശപ്പെടുമ്പോഴുംകാര്യങ്ങള്‍ അങ്ങനെയല്ലെന്ന് ജനങ്ങള്‍ പറയുന്നു.

 മത്സ്യം, മുളക്,വെളിച്ചെണ്ണ എന്നിവയ്ക്കു വന്‍വിലക്കയറ്റം ഉണ്ടാകാത്ത സാഹചര്യത്തിലും വില കുറയ്ക്കാന്‍ ഉടമകള്‍ തയ്യാറാകുന്നില്ല. പാചകവാതകത്തിന്റെ വിലവര്‍ദ്ധനവാണ് മുഖ്യകാരണമായി ചൂണ്ടിക്കാട്ടുന്നതെങ്കിലും ചുരുങ്ങിയത് ആറുതവണയെങ്കിലും ഈ കാരണം പറഞ്ഞ് ഹോട്ടല്‍ഭക്ഷണ വില വര്‍ദ്ധിപ്പിച്ചുണ്ട്. സസ്യഭോജനശാലകളിലാണ് വിലവര്‍ദ്ധനവ് കൂടുതലുളളത്. 17 രൂപയുളള മസാലദോശയ്ക്ക് 25രൂപവരെ വാങ്ങുന്ന ഹോട്ടലുകള്‍ കണ്ണൂര്‍ നഗരത്തിലുണ്ട്. ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ ഗുണനിലവാരത്തില്‍ ജനങ്ങളുടെ പരാതി ഇപ്പോഴും നിലനില്‍ക്കുകയാണ്. ശുചിത്വപൂര്‍ണ്ണമായ അന്തരീക്ഷം തൊണ്ണൂറ് ശതമാനംഹോട്ടലുകളിലുമില്ല.
Keywords: Kerala, Kannur, Hotel, Food, Lunch, Fish, Price, Cash, Canteen, Collectorate, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post