കണ്ണൂര്‍: കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേള മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 153 പോയിന്റ് നേടി പയ്യന്നൂര്‍ ഉപജില്ല ചാമ്പ്യന്മാരായി. 129 പോയിന്റ് നേടി തളിപ്പറമ്പ് ഉപജില്ല രണ്ടാംസ്ഥാനവും 121 പോയിന്റുമായി ഇരിട്ടി ഉപജില്ല മൂന്നാംസ്ഥാനവും നേടി. ജില്ലയിലെ സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ പോയിന്റുനേടി കോഴിച്ചാല്‍ ഗവ. എച്ച്.എസ്.എസ്. ഒന്നാമതെത്തി. 86 പോയിന്റാണ് ഇവര്‍ നേടിയത്. 45 പോയിന്റുമായി കൊട്ടിയൂര്‍ ഐ.ജെ.എം.എച്ച്.എസ്.എസ്. രണ്ടാംസ്ഥാനവും 42 പോയിന്റുമായി ജി.എച്ച്.എസ്.എസ്. പാലയാട് മൂന്നാംസ്ഥാനവും സ്വന്തമാക്കി. ജില്ലയിലെ 76 സ്‌കൂളുകളാണ് മേളയില്‍ മത്സരിച്ചത്. ഇതില്‍ 63 സ്‌കൂളുകളും 30 പോയിന്റില്‍ താഴെയാണ് നേടിയത്. 58 സ്‌കൂളുകള്‍ക്ക് 10 പോയിന്റിലും താഴെയേ നേടാനായുള്ളൂ. ഉപജില്ലാതലത്തില്‍ നേടിയ പോയിന്റുകള്‍ ചുവടെ: ഇരിക്കൂര്‍-66, മാടായി-50, തലശ്ശേരി സൗത്ത്-42.5, മട്ടന്നൂര്‍-38, കൂത്തുപറമ്പ്-38, കണ്ണൂര്‍ നോര്‍ത്ത്-21, തലശ്ശേരി നോര്‍ത്ത്-20, തളിപ്പറമ്പ് സൗത്ത്-16, കണ്ണൂര്‍ സൗത്ത്-15, പാനൂര്‍-15, പാപ്പിനിശ്ശേരി-10, ചൊക്ലി-6. സമാപനസമ്മേളനത്തില്‍ എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ. വിജയികള്‍ക്ക് ട്രോഫി നല്‍കി. നഗരസഭ ചെയര്‍പേഴ്‌സണ്‍ എം.സി.ശ്രീജ അധ്യക്ഷത വഹിച്ചു. ഡോ. ശശിധരന്‍ കുനിയില്‍, ഇ.വസന്തന്‍ എന്നിവര്‍ സംസാരിച്ചു. ഡി.ഇ.ഒ. കെ.രാജന്‍ സ്വാഗതവും പി.പി.മുഹമ്മദലി നന്ദിയും പറഞ്ഞു.
സ്‌കൂള്‍ കായികമേള: പയ്യന്നൂര്‍ ഉപജില്ലയ്ക്ക് കിരീടം
Main Desk
0
Post a Comment