സ്വര്‍­ണ വ്യാ­പാ­രി­യെ കൊ­ള്ള­യ­ടി­ച്ച കേ­സില്‍ പ­ട­ന്ന സ്വ­ദേ­ശി­ക­ള­ട­ക്കം 3 പേര്‍ അ­റ­സ്റ്റി­ല്‍

Robbery Accused arrested, Kannur, Kerala
ക­ണ്ണൂര്‍: സ്വര്‍­ണ വ്യാ­പാ­രി­യെ കൊ­ള്ള­യ­ടി­ച്ച കേ­സില്‍ തൃ­ക്ക­രി­പ്പൂര്‍ പ­ട­ന്ന സ്വ­ദേ­ശി­ക­ളട­ക്കം മൂ­ന്നു പേര്‍ അ­റ­സ്റ്റില്‍. തൃ­ക്ക­രി­പ്പീര്‍ ഉ­ദി­നൂര്‍ പ­ര­ത്തി­ച്ചാ­ലി­ലെ പാ­ട്ടില്ല­ത്ത് റ­ഫീ­ഖ് (26), പ­ട­ന്ന എ­ട­ച്ചാക്കൈ എം.കെ. ഹൗ­സി­ലെ ഷ­ഹീ­ദ് (28), ക­ണ്ണൂര്‍ തോ­ട്ട­ട­യി­ലെ മാ­ണി­ക്ക്യ ഹൗ­സില്‍ കെ.പി. ശ­ര­ത് (26) എ­ന്നി­വ­രെ­യാ­ണ് ചൊ­വ്വാ­ഴ്ച രാ­വി­ലെ ക­ണ്ണൂ­ര്‍ സി.ഐ. കെ വി­നോ­ദ് കു­മാ­റി­ന്റെ നേ­തൃ­ത്വ­ത്തില്‍ പോ­ലീ­സ് അ­റ­സ്­റ്റു ചെ­യ്­ത­ത്.

മൂന്നാം പീ­ടി­ക­യി­ലെ സ്വര്‍­ണ വ്യാ­പാ­രിയാ­യ ഗം­ഗാ­ധ­രന്റെ 2,14,000 രൂ­പയും പ­ത്തേ­ക്കാല്‍ സ്വര്‍­ണ­വും ര­ണ്ടു മൊ­ബൈല്‍ ഫോണും കൊ­ള്ള­യ­ടി­ച്ച കേ­സിലെ പ്ര­തി­ക­ളാ­ണി­വര്‍. 2011 ഫെ­ബ്രു­വ­രി 17ന് ജ്വല്ല­റി പൂ­ട്ടി മാ­രു­തി­കാ­റില്‍ പോ­യ ഗം­ഗാ­ധ­രന്‍ വീ­ടി­ന്റെ മു­ന്നി­ലെ­ത്തി ഗേ­റ്റ് തു­റ­ക്കു­ന്ന­തി­നി­ട­യി­ലാ­ണ് പി­ന്തു­ടര്‍­ന്നെത്തി­യ സം­ഘം ഗം­ഗാ­ധര­ന്റെ ക­യ്യി­ലു­ണ്ടാ­യി­രു­ന്ന സ്വര്‍­ണവും പ­ണ­വു­മ­ടങ്ങി­യ ബാ­ഗ് ത­ട്ടി­യെ­ടു­ത്ത് ര­ക്ഷ­പ്പെ­ട്ട­ത്.

സം­ഘ­ത്തില്‍ ഉള്‍­പെ­ട്ട ര­ണ്ടു­പേ­രെ കൂ­ടി പി­ടി­കൂ­ടാ­നു­ണ്ടെ­ന്ന് പോ­ലീ­സ് അ­റി­യിച്ചു. കു­പ്ര­സിദ്ധ മോ­ഷ്ടാ­വ് പ­ട­ന്ന­യി­ലെ കെ.പി. ബ­ഷീര്‍ എ­ന്ന ആ­ക്രി ബ­ഷീ­റു­മാ­യി ബ­ന്ധ­മു­ള്ള ക­വര്‍­ചാ­സം­ഘ­മാ­ണി­വ­രെ­ന്ന് പോ­ലീ­സ് പ­റഞ്ഞു. കൊ­ള്ള­യ­ടി­ച്ച സ്വര്‍­ണം ഷ­ഹീ­ദി­ന്റെ പ­ട­ന്ന­യി­ലെ വീ­ട്ടില്‍ നി­ന്നും ക­ണ്ടെ­ടുത്തു. പി­ടി­യി­ലാ­യ മൂന്നം­ഗ സം­ഘം തൃ­ശൂര്‍ ജില്ല­യി­ലെ ജ്വല്ല­റി കവര്‍­ച ഉള്‍­പ്പെ­ടെ നി­രവ­ധി കേ­സു­ക­ളില്‍ പ്ര­തി­ക­ളാ­ണെ­ന്ന് പോ­ലീ­സ് പ­റഞ്ഞു.

Keywords: Kerala, Kannur, Padna, Youth, Arrest, Robbery, Police, Malayalam News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post