ഇരിട്ടിയില്‍ വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മില്‍ സംഘര്‍ഷം

ഇരിട്ടി: വിദ്യാര്‍ഥികള്‍ അമിതമായി കയറിയെന്നാരോപിച്ച് ഇരിട്ടി പുതിയ ബസ്്സ്റ്റാന്റില്‍ ബസ് ജീവനക്കാരും വിദ്യാര്‍ഥികളും തമ്മിലേറ്റുമുട്ടി. ഇതേ തുടര്‍ന്ന് ഇരിട്ടി- പേരാവൂര്‍ റൂട്ടില്‍ ഏറെ നേരം ഗതാഗതം നിലച്ചു. ചൊവ്വഴ്ച രാവിലെ നാല്‍പ്പതോളം വിദ്യാര്‍ഥികള്‍ പേരാവൂര്‍ റൂട്ടിലോടുന്ന ഒരു ബസില്‍ കയറിയതാണ് തര്‍ക്കത്തിനും സംഘര്‍ഷത്തിനും കാരണമായത്.
25കുട്ടികളില്‍ കൂടുതല്‍ കയറ്റാന്‍ പറ്റില്ലെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞെങ്കിലും വിദ്യാര്‍ഥികള്‍ ഇറങ്ങാന്‍ കൂട്ടാക്കിയില്ല. ഏറെ നേരം ഇരു വിഭാഗവും അവരവരുടെ വാദത്തില്‍ ഉറച്ചു നിന്നതോടെ പേരാവൂര്‍ ഭാഗത്തേക്കുള്ള മറ്റു ബസുകള്‍ ഓട്ടം നിര്‍ത്തിവെയ്ക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലിസ് 15 കുട്ടികളില്‍ കൂടുതല്‍ ഒരു ബസിലും കയറ്റേണ്ടതില്ലെന്ന് നിലപാടെടുത്തതോടെ വാക്കേറ്റം പോലിസും വിദ്യാര്‍ഥികളും തമ്മിലായി. സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ പോലിസ് വിരട്ടിയോടിച്ചു. പിന്നീട് സ്റ്റാന്റിനകത്തുള്ള മുഴുവന്‍ വിദ്യാര്‍ഥികളെയും പോലിസ് മുന്‍കൈയെടുത്ത് ബസ് കയറ്റി വിട്ടു. ഒരു ബസില്‍ 15 കുട്ടികള്‍ വീതം കയറി വിദ്യാര്‍ഥികള്‍ ബസ് ജീവനക്കാരോട് സഹകരിക്കണമെന്ന് പോലിസ് അറിയിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post