കണ്ണൂര്‍: ടാങ്കര്‍ ലോറി ദുരന്തത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍ക്ക് സാന്ത്വനമേകി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് 19 പേരുടെ ജീവന് കവര്‍ന്നെടുത്ത ദുരന്തഭൂമിയിലെത്തിയത്.
ചാല ഭഗവതി ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്ന മരണപ്പെട്ട കേശവമാരാരുടെ വീട്ടിലാണ് ആദ്യമെത്തിയത്. ദുരന്തത്തില്‍ കേശവ മാരാരോടൊപ്പം ഭാര്യ ശ്രീലതയും മരണപ്പെട്ടിരുന്നു. ഏക മകന് അജയനും മറ്റു കുടുംബാംഗങ്ങളുമായിരുന്നു ഇവിടെയുണ്ടായിരുന്നത്. ദുരന്തത്തിന്റെ ആഘാതത്തില്‍ കഴിയുന്ന കുടുംബത്തെ തങ്ങള്‍ ആശ്വസിപ്പിച്ചു.
പിന്നീട് നാലുപേരെ ദുരന്തം തട്ടിയെടുത്ത ദേവി നിവാസിലായിരുന്നു എത്തിയത്. ആളനക്കമില്ലാത്ത കരിപിടിച്ചു വീട്ടില്‍ സഹോദരന് മാത്രമാണുണ്ടായിരുന്നത്. കൃഷ്ണന്റെ ഭാര്യ ദേവി, മകന് പ്രസാദ്, മരുമകള്‍ റിഗിന എന്നിവരായിരുന്നു മരണപ്പെട്ടത്. ഇതിനു സമീപത്തുള്ള കൃഷ്ണന്റെ സഹോദരനായ ലക്ഷ്മണന്റെ വീട്ടിലെത്തിയപ്പോഴും ദുഃഖസാന്ദ്രമായ അന്തരീക്ഷമായിരുന്നു ഇവിടെ. ലക്ഷ്മണനോടൊപ്പം ഭാര്യ നിര്‍മ്മലയെയും മരണദൂതന് തട്ടിയെടുത്തിരുന്നു.
നവനീതത്തില്‍ എത്തുമ്പോള്‍ മരണപ്പെട്ട പുഷ്പലതയുടെ ഏതാനും ബന്ധുക്കള്‍ ഇവിടെയുണ്ടായിരുന്നു. ഭര്‍ത്താവ് കൃഷ്ണനും മക്കളും ഇപ്പോഴും ചികിത്സയിലാണുള്ളത്. ദുഃഖം കടിച്ചമര്‍ത്തിക്കഴിയുന്ന ഈ കുടുംബത്തെയും സാദിഖലി തങ്ങള്‍ ആശ്വസിപ്പിച്ചു.
കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ നാലു മരണവണ്ടികള്‍ സൈറണ്‍ മുഴക്കിയെത്തിയ റംലാ ഹൗസിലായിരുന്നു പിന്നീട് പോയത്. ഉമ്മയും ബാപ്പയും രണ്ടു മക്കളും വേര്‍പിരിഞ്ഞ കുടുംബത്തെ ആശ്വസിപ്പിക്കുമ്പോള്‍ ഇടയ്ക്ക് വാക്കുകള്‍ മുറിഞ്ഞുപോയി. തുടര്‍ന്ന് മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തുകയും റംലത്തിന്റെ പേരക്കുട്ടിയെ മടിയിലിരുത്തി സാന്ത്വനിപ്പിക്കുകയും ചെയ്തു.
മരണപ്പെട്ട ഞരോളി അബ്ദുല്‍ അസീസിന്റെ തകര്‍ന്ന വീടും ദുരന്തത്തിനു കാരണമായ ടാങ്കര്‍ ലോറിയുടെ അവശിഷ്ടങ്ങളും നോക്കിക്കണ്ടതിനുശേഷം അഗ്നി വിഴുങ്ങിയ രമയുടെ ആറ്റടപ്പയിലെ വീട്ടിലാണ് പോയത്. ചാലയില്‍ അമ്മയുടെ വീട്ടില്‍ അതിഥിയായെത്തിയ രമയും സഹോദരി ഗീതയും അമ്മയോടൊപ്പം യാത്രയായതോടെ ഈ കുടുംബത്തിലെ മൂന്നുപേരെയാണ് ദുരന്തം കരിച്ചുകളഞ്ഞത്.
ഓരോവീട്ടില്‍ 10 മിനിട്ടോളംസമയം ചെലവഴിച്ച് വൈകിട്ട് നാലരയോടെയാണ് തങ്ങള്‍ ദുരന്തസ്ഥലത്തുനിന്നു മടങ്ങിയത്.
മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ല, മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, ജില്ലാ നേതാക്കളായ വി.പി വമ്പന്‍, കരീം ചേലേരി, മഹ്മൂദ് അള്ളാംകുളം, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, എം.പി മുഹമ്മദലി, അശ്റഫ് ബംഗാളി മുഹല്ല, കെ.പി താഹിര്‍, ഖത്തര്‍ കെ.എം.സി.സി ജില്ലാ സെക്രട്ടറി കെ.പി ഹനീഫ്, ദുബൈ കെ.എം.സി.സി ജില്ലാ ട്രഷറര്‍ ടി.പി അബ്ബാസ് ഹാജി, കെ.എം.സി.സി സെക്രട്ടറി പി.പി റഷീദ് എന്നിവരും തങ്ങളോടൊപ്പമുണ്ടായിരുന്നു.

Keywords: Panakkad Sayyid Sadiqali Shihab Thangal, Kannur, Chala, Kerala, Cherkalam Abdulla, Tanker Lorry, Malayalam News, kvartha.
Post a Comment