മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നത് രാജ്യ നന്മയ്ക്ക്: മഷ്ഹൂദ് സഖാഫി

കണ്ണൂര്‍ സിറ്റി: മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നത് രാജ്യ നന്മയ്ക്ക് വേണ്ടിയാണെന്ന് എസ്.എസ്.എഫ് കണ്ണൂര്‍ ഡിവിഷന്‍ പ്രസിഡണ്ട് പി.പി മഷ്ഹൂദ് സഖാഫി പ്രസ്താവിച്ചു. സുന്നി വെക്കേഷന്‍ മദ്‌റസയുടെ പ്രവേശനോത്സവം കുളങ്ങരപ്പള്ളിയില്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികളില്‍ ധാര്‍മ്മിക ബോധവും മാനവീക മൂല്യങ്ങളും ഊട്ടിയുറപ്പിക്കാന്‍ മദ്‌റസകള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോ. സയ്യിദ് ഹുസൈന്‍ തങ്ങള്‍ അധ്യക്ഷനായി. ഹനീഫ കുരിക്കളകത്ത്, താജുദ്ദീന്‍ അഹ്‌സനി, അബ്ദുല്‍ അസീസ് മൗലവി, എം.പി അബ്ദുല്‍ മജീദ്, മുഹമ്മദ് ശമീല്‍ ഹിദായ, ഇ. മുഹമ്മദ് റുഷ്ദി, സി.കെ ജുനൈദ് എന്നിവര്‍ സംബന്ധിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم