രണ്ടാമത് ഇന്റനാഷണല്‍ ഹോര്‍ട്ടി എക്‌സ്‌പോ 21 ന് തുടങ്ങും

കണ്ണൂര്‍ : രണ്ടാമത് ഇന്റര്‍നാഷണല്‍ ഹോര്‍ട്ടി എക്‌സ്‌പോ ഈ മാസം 21 മുതല്‍ 25 വരെ കണ്ണൂര്‍ പോലീസ് ഗ്രൗണ്ടില്‍ നടക്കും. വെള്ളിയാഴ്ച വൈകീട്ട് 4ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹോര്‍ട്ടി എക്‌സ്‌പോ ഉദ്ഘാടനം ചെയ്യുമെന്ന് ചീഫ് കോര്‍ഡിനേറ്റര്‍ എ പി അബ്ദുള്ളകുട്ടി എം എല്‍ എ പത്രസമ്മേളനത്തില്‍ പറഞ്ഞു. കൃഷിമന്ത്രി കെ.പി. മോഹനന്‍ അധ്യക്ഷതവഹിക്കും. മന്ത്രി കെ.സി ജോസഫ്, എം.എല്‍.എമാരായ കോടിയേരി ബാലകൃഷ്ണന്‍, ജെയിംസ് മാത്യു. കെ.എം. ഷാജി, സി. കൃഷ്ണന്‍, ഇ.പി. ജയരാജന്‍, കെ.കെ. നാരായണന്‍, സണ്ണി ജോസഫ്, കെ. സുധാകരന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എ സരള, നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം.സി. ശ്രീജ, അഗ്രിക്കള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ സുബ്രത ബിശ്വാസ്, അഗ്രിക്കള്‍ച്ചര്‍ സിക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, ജില്ലാ കലക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍, ജില്ലാ പോലീസ് സൂപ്രണ്ട് രാഹുല്‍ ആര്‍ നായര്‍, ആര്‍. അജിത്കുമാര്‍, കെ.സി. വിജയന്‍, എം. പ്രകാശന്‍ മാസ്റ്റര്‍, കെ.എം സൂപ്പി, കെ.കെ. കുഞ്ഞിരാമന്‍, വെള്ളോറ രാജന്‍, വി.പി. ബാലന്‍മാസ്റ്റര്‍, സി.എ അജീര്‍, അബ്ദുള്‍ ഖാദര്‍, ഇ.പി.ആര്‍ വേശാല, എം. മുകുന്ദന്‍, പി.പി. ദിവാകരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. കേരളത്തില്‍ ആദ്യമായി 2010ല്‍ തിരുവനന്തപുരത്താണ് ഹോര്‍ട്ടി എക്‌സ്‌പോ സംഘടിപ്പിച്ചത്. സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷനാണ് എക്‌സ്‌പോ നടത്തുന്നത്. 20 രൂപയാണ് പ്രവേശന ഫീസ്. വിവിധ കാര്‍ഷികോല്‍പന്നങ്ങളുടെ പ്രദര്‍ശനം, സാംസ്‌കാരിക പരിപാടികള്‍, പച്ചക്കറികള്‍ കൊണ്ടുള്ള മത്സരങ്ങള്‍, പാചക മത്സരം, വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
ആറോളം വിദേശരാജ്യങ്ങളിലെയും ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും ഉല്‍പന്നങ്ങള്‍ പ്രദര്‍ശനത്തെ ആകര്‍ഷണീയമാക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post