കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ അറസ്റ്റുമായ് ബന്ധപ്പെട്ട് കണ്ണൂരിലും പയ്യന്നൂരിലുമുള്‍പ്പെടെ സി പി എം അഴിച്ചുവിട്ട അക്രമം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി എം കെ രാഘവന്‍ എം പി പ്രസ്താവിച്ചു.
കൊലക്കേസില്‍ പ്രതിയായി ജില്ലാ സെക്രട്ടറി അറസ്റ്റിലായപ്പോള്‍ നിയമപരമായി നേരിടാതെ ഭീകര സംഘടനയെപ്പോലെ അക്രമം അഴിച്ചുവിടുന്ന സി പി എം നാടിന്റെ സമാധാനത്തിന് ഭീഷണിയായിരിക്കയാണ്. കോണ്‍ഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും ഓഫിസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരെയുള്ള അക്രമം സി പി എം നേതൃത്വത്തിന്റെ അറിവോടെയാണ്. കൊലക്കേസില്‍ പ്രതി ചേര്‍ത്തയാളെ അറസ്റ്റു ചെയ്യാന്‍ അനുവദിക്കില്ലെന്ന സി പി എം നിലപാട് സാധാരണ പ്രവര്‍ത്തകര്‍ അംഗീകരിക്കില്ലെന്ന് ഉറപ്പാണ്. കൊലക്കേസില്‍ പി ജയരാജന് പങ്കില്ലെങ്കില്‍ കോടതിയിലാണ് തെളിയിക്കേണ്ടത്. നിയമവാഴ്ചയുമായ് സഹകരിക്കുമെന്ന് പറയുമ്പോള്‍ തന്നെ സി പി എം നാട്ടിലാകെ അക്രമം അഴിച്ചുവിടുകയാണ്. ഇതിനെതിരെ പ്രതികരിക്കാന്‍ സമാധാനകാംക്ഷികളായ ജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും തയ്യാറാവണമെന്ന് എം കെ രാഘവന്‍ അഭിപ്രായപ്പെട്ടു.

إرسال تعليق