സമാധാന യോഗത്തില്‍ മന്ത്രിക്കൊപ്പം പ്രതികളും

കണ്ണൂര്‍: ക്രിമിനല്‍കേസില്‍പ്പെട്ടവരും പോലീസ് മന്ത്രിയും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഒരേ ഹാളിലിരുന്നു ചര്‍ച്ച നടത്തിയതു കൗതുകമായി. ചൊവ്വാഴ്ച രാവിലെ കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല സര്‍വകക്ഷി സമാധാന യോഗത്തിലാണ് സംഭവം. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സിപിഎം സംസ്ഥാനസമിതി അംഗം എം.വി. ജയരാജന്‍, പി. ജയരാജന്റെ അറസ്റ്റിനെ തുടര്‍ന്നു പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച് നഗരത്തില്‍ പ്രകടനം നടത്തുകയും പ്രസംഗിക്കുകയും ചെയ്തതിനു പ്രതികളായ പി.കെ. ശ്രീമതി, എം.വി. ഗോവിന്ദന്‍, കെ.കെ. ശൈലജ, കെ.പി. സഹദേവന്‍, ജയിംസ് മാത്യു എംഎല്‍എ തുടങ്ങിയവരുള്‍പ്പെടെയുള്ളനേതാക്കളാണ് ആഭ്യന്തരമന്ത്രിയുടെയും പോലീസ്ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചത്.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم