കണ്ണൂര്‍: ഷുക്കൂര്‍ കൊലക്കേസിലെ പ്രതി പി ജയരാജന് ചട്ടവിരുദ്ധമായി സ്വന്തം വാഹനത്തില്‍ ആശുപത്രിയിലേക്ക് പോകാന്‍ സൗകര്യം ചെയ്തു കൊടുത്ത സംഭവത്തില്‍ രണ്ടു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിനോദ്, സിവില്‍ പോലീസ് ഓഫീസര്‍ സജേഷ് എന്നിവരെയാണ് ജില്ലാ പോലീസ് സൂപ്രണ്ട് രാഹുല്‍ ആര്‍ നായര്‍ സസ്‌പെന്‍ഡ് ചെയ്തത്.
അഞ്ച് പോലീസുകാര്‍ക്കെതിരേ നടപടിക്ക് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി ശുപാര്‍ശ ചെയ്തിരുന്നു . ജയരാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ നിയുക്തരായ പോലീസുകാര്‍ക്കെതിരെയാണ് നടപടി. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ് ജയരാജനെ സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കിയതെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജയരാജനെ കയറ്റിപ്പോയ പോലീസ് വാഹനം വടകരയില്‍ ബ്രേക്ക് ഡൗണായതിനാല്‍ അദ്ദേഹത്തിന്റെ വാഹനത്തിലേക്ക് മാറ്റിയെന്ന് വിശദീകരണം കളവാണെന്ന് തെളിഞ്ഞു. ഇതേ വാഹനം പിന്നീട് കണ്ണൂരിലേക്ക് തിരിച്ചു വന്നിരുന്നു. ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ പോലീസ് അകമ്പടിയില്‍ കൊണ്ടു പോകുന്നതിനു പകരം പാര്‍ട്ടിക്കാരെ അകമ്പടിക്ക് അനുവദിച്ചതും ക്രമക്കേടായി അന്വേഷണത്തില്‍ കണ്ടെത്തി. ജയരാജന് പാര്‍ട്ടി നേതാക്കളുമായി രഹസ്യചര്‍ച്ചകള്‍ക്കും പോലീസ് സൗകര്യമൊരുക്കിയതായാണ് സൂചന. കോഴിക്കോട്ടെ ഡി വൈ എഫ് ഐ നേതാവ് മുഹമ്മദ് റിയാസടക്കമുള്ളവരുമായി ജയരാജന്‍ സംസാരിച്ചിരുന്നു.

إرسال تعليق