കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ റിമാന്‍ഡിലായ പി. ജയരാജനെ പാര്‍പ്പിച്ചിരിക്കുന്നതു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ആശുപത്രി ബ്ലോക്കില്‍. ബുധനാഴ്ച ഉച്ചയ്ക്ക്് 12.50 ഓടെ ജയിലിലെത്തിച്ച ജയരാജനെ സീനിയര്‍ ജയില്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. പ്രശാന്ത് പരിശോധിച്ച ശേഷമാണു ഹോസ്പ്പിറ്റല്‍ ബ്ലോക്കിലേക്കു മാറ്റിയത്. 24 മണിക്കൂറും ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും സേവനം ജയരാജനു ലഭിക്കും. പത്രങ്ങള്‍, ടിവി തുടങ്ങി യൂറോപ്യന്‍ ക്ലോസറ്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ബ്ലോക്കിലുണ്ട്. സെന്‍ട്രല്‍ ജയിലിലെ എട്ടാം ബ്ലോക്കിനു സമീപമാണു ജയരാജനെ പാര്‍പ്പിച്ചിരിക്കുന്ന കെട്ടിടം.
കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും സെന്‍ട്രല്‍ ജയിലില്‍ എംബിബിഎസ് ഡോക്ടര്‍ മാത്രമെ ഉള്ളൂവെന്നും വിദഗ്ധ ഡോക്ടരുടെ സേവനം ലഭ്യമാക്കണമെന്നും മജിസ്‌ട്രേറ്റിനോടു സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഏതു ജയിലിലാണു റിമാന്‍ഡു ചെയ്യുന്നതെന്നു തീരുമാനിച്ചില്ലല്ലോയെന്നു പറഞ്ഞ മജിസ്‌ട്രേറ്റ്, സംസ്ഥാന വ്യാപകമായി സഞ്ചരിക്കുന്ന പൊതുപ്രവര്‍ത്തകനാണല്ലോ എന്നു ചോദിക്കുകയും ചെയ്തു.
സമൂഹത്തില്‍ ഏറെ സ്വാധീനമുള്ള വ്യക്തിയായതിനാല്‍ ജയരാജനെ റിമാന്‍ഡ് ചെയ്യണമെന്നും ജാമ്യം അനുവദിച്ചാല്‍ മറ്റു പ്രതികളെയും സാക്ഷികളെയും സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എം.പി. മുഹമ്മദ് ഹനീഫ് വാദിച്ചു. ജയരാജനുവേണ്ടി അഡ്വ. ബി.പി. ശശീന്ദ്രനാണു ഹാജരായത്. റിമാന്‍ഡ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും പോലീസ് നല്കിയില്ലെന്ന് അദ്ദേഹം പറഞ്ഞതിനെ തുടര്‍ന്നു കോടതി നിര്‍ദേശ പ്രകാരം റിപ്പോര്‍ട്ടിന്റെ കോപ്പി നല്‍കി. എന്നാല്‍ ബുധനാഴ്ച ജയരാജനുവേണ്ടി ജാമ്യാപേക്ഷ സമര്‍പ്പിച്ചില്ല.

إرسال تعليق