കണ്ണൂര്‍ : കോണ്‍ഗ്രസ്സ് നേതാവിലെന്റ വീടിന് നേരെ തിങ്കളാഴ്ച രാത്രി വീടിന് നേരെ അക്രമം നടന്നു. മാടായി ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സിക്രട്ടറി പയ്യന്നൂര്‍ കോളേജിലെ ജീവനക്കാരനുമായ കഴകക്കാരന്‍ വിജയന്റെ എടാട്ട് ചെറാട്ടുള്ള വീടിന് നേരെയാണ് അക്രമമുണ്ടായത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് തീ വെക്കുകയും ചെയ്തു. വീടിന്റെ ജനല്‍ ഗ്ലാസുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. പുലര്‍ച്ചെ 12.30ഓടെയാണ് സംഭവം. സി പി എം ജില്ലാസിക്രട്ടറി പി ജയരാജനെ അറസ്റ്റ് ചെയ്ത സംഭവത്തോടനുബന്ധിച്ചുണ്ടായ അക്രമ സംഭവങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ട എസ് എഫ് ഐജില്ലാസിക്രട്ടറിയേറ്റ് അംഗം നിഷാദിനെ തിങ്കളാഴ്ച പയ്യന്നൂര്‍ കോളേജില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിഷാദ് പയ്യന്നൂര്‍ കോളേജിലുണ്ടെന്ന വിവരം പോലീസിന് നല്‍കിയത് വിജയനാണെന്ന് ആരോപിച്ച് സി പി എം പ്രവര്‍ത്തകരാണ് വീടിന് നേരെ അക്രമം നടത്തിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പും വിജയന്റെ ബൈക്ക് തീവെച്ചിരുന്നു.
ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സിക്രട്ടറിയുടെ വീടിന് നേരെ അക്രമം
Unknown
0
إرسال تعليق