കൂത്തുപറമ്പ് : സ്‌കൂട്ടറുകള്‍ കൊണ്ടുപോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ചു. 67 സ്‌കൂട്ടറുകള്‍ കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ മമ്പറത്തിനടുത്ത പവര്‍ലൂം മെട്ടയിലാണ് സംഭവം.
ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് സ്‌കൂട്ടറുകള്‍ കയറ്റി കൊണ്ടുപോയുകയായിരുന്ന എച്ച്.ആര്‍ 55, എന്‍.എ 3445 നമ്പര്‍ കണ്ടെയ്‌നര്‍ ലോറിക്കാണ് തീപിടിച്ചത്.
വൈദ്യുതി ലൈനില്‍ തട്ടിയാണ് ലോറിക്ക് തീപിടിച്ചതെന്ന് സംശയിക്കുന്നു. 30ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. വിവരമറിഞ്ഞ് കൂത്തുപറമ്പ് അഡീ.എസ്.ഐ ചിദംബരം, എ.എസ്.ഐ സി.വി. ശ്രീധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. പോലീസിന്റെ സമയോചിതമായ ഇടപെടലാണ് വന്‍ ദുരന്തമൊഴിവാക്കിയത്. വിവരമറിയിച്ചതനുസരിച്ച് കൂത്തുപറമ്പില്‍ നിന്നും അഗ്നിശമനസേനയെത്തി തീയണച്ചു.
കണ്ണൂര്‍-തലശ്ശേരി ദേശീയപാതയില്‍ മൊയ്തുപാലം അപകടാവസ്ഥയിലായതിനാല്‍ ദീര്‍ഘദൂര വാഹനങ്ങളും ചരക്ക് ലോറികളും കൂത്തുപറമ്പ് വഴിയാണ് തിരിച്ചുവിട്ടിരിക്കുന്നത്. വൈദ്യുതി ലൈനില്‍ നിന്നും ലോറിക്ക് തീപിടിച്ചപ്പോള്‍ പിന്നാലെ വന്നിരുന്ന വാഹനങ്ങള്‍ അകലെ നിര്‍ത്തിയത് വന്‍ ദുരന്തമൊഴിവാക്കി. റോഡിനിരുവശത്തെയും വീട്ടുകാര്‍ ഭയാശങ്കയിലായിരുന്നു.
പോലീസ്, ഫയര്‍ഫോഴ്‌സ്, വൈദ്യുതി വകുപ്പ് അധികൃതര്‍ ഉടന്‍ തന്നെ നടപടിയെടുത്തതിനാല്‍ വന്‍ ദുരന്തം ഒഴിവാവുകയായിരുന്നു.

Post a Comment