കണ്ണൂര്‍: ജില്ലാ ജയിലില്‍ സി.പി.എം തടവുകാരുടെ മര്‍ദ്ദനമേറ്റ് 12 റിമാന്റ് തടവുകാരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയോടെ ഭക്ഷണ വിതരണത്തിനിടെയുണ്ടായ വാക്കേറ്റമാണു മര്‍ദ്ദനത്തില്‍ കലാശിച്ചത്.
സി.പി.എം തടവുകാരെ മാറ്റണമെന്നാവശ്യപ്പെട്ട് മര്‍ദ്ദനമേറ്റവര്‍ ഉള്‍പ്പെടെയുള്ള 40ഓളം റിമാന്റ് തടവുകാര്‍ ജില്ലാ ജയിലില്‍ നിരാഹാരം ആരംഭിച്ചു. സി ബ്ലോക്കിലെ റഫീഖ്, ഇസ്ഹാഖ്, സഈദ്, നൗഷാദ്, ഷംസുദ്ദീന്‍, ഷൈജു, മുഹമ്മദ് അര്‍ഷാദ്, ജിതേഷ്, സാദിഖ്, സന്തോഷ്, മുഹമ്മദ് വാഹിദ്, റിജാദ് എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി. വീണ്ടും അക്രമമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ഇവരെ പിന്നീട് സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. ഡി ബ്ലോക്കില്‍ പാര്‍പ്പിച്ചിരുന്ന 30 അംഗ സി.പി.എം തടവുകാരാണ് സി ബ്ലോക്ക് കൈയേറി തടവുകാരെ മര്‍ദ്ദിച്ചത്. മോഷണം, കവര്‍ച്ച, പിടിച്ചുപറി കേസുകളില്‍ റിമാന്റില്‍ കഴിയുന്നവരെയാണ് സി ബ്ലോക്കില്‍ പാര്‍പ്പിക്കാറുള്ളത്.
ജയിലിലെ സംഘര്‍ഷമറിഞ്ഞ് ഉത്തരമേഖലാ ജയില്‍ ഡി.ഐ.ജി ശിവദാസ് കെ തൈപ്പറമ്പില്‍ ജില്ലാ ജയിലിലെത്തി. ആദിവാസിത്തടവുകാരെ വിട്ടയച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച സെന്‍ട്രല്‍ ജയിലിലുള്ള 75 റിമാന്റ് തടവുകാരെയും സ്‌പെഷ്യല്‍ സബ് ജയിലിലെ 70 തടവുകാരെയും ജില്ലാ ജയിലിലേക്കു മാറ്റിയിരുന്നു. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നുണ്ടായ അക്രമസംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സി.പി.എം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകരായ 40 പേരും സ്‌പെഷ്യല്‍ ജയിലില്‍നിന്നു മാറ്റിയവരിലുണ്ടായിരുന്നു. സംഭവത്തില്‍ ജയിലധികൃതര്‍ ടൗണ്‍ പോലിസില്‍ പരാതി നല്‍കി.

إرسال تعليق