കണ്ണൂര്‍: മുസ്‌ലിംലീഗിനോടുള്ള അന്ധമായ വിരോധം മൂലം വര്‍ഗീയത തലക്ക് പിടിച്ചപ്പോഴുള്ള വിഭ്രാന്തിയാണ് സി.പി.എം ജില്ലാ സെക്രട്ടറി ഇപ്പോള്‍ പ്രകടിപ്പിക്കുന്നതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.അബ്ദുല്‍ ഖാദര്‍ മൗലവി പ്രസ്താവിച്ചു.
ഷുക്കൂര്‍ വധത്തെ തുടര്‍ന്ന് മുസ്‌ലിംലീഗ് ആഹ്വാനം ചെയ്ത കുടുംബ സഹായ ഫണ്ടിനെതിരെയുള്ള ജയരാജന്റെ ഇപ്പോഴത്തെ പ്രസ്താവന തികച്ചും അപഹാസ്യമാണ്. ജയരാജന്റെ ജല്‍പ്പനങ്ങളെ ജനംതള്ളിയതാണ്. അതിന്റെ ജാള്യത ഇപ്പോഴും മനസില്‍പേറി നടക്കുകയാണ് ജയരാജന്‍.
ഷുക്കൂര്‍ വധത്തിന് അനുയായികളോട് കല്‍പ്പിച്ച ന്യായാധിപന്മാരാരൊക്കെയെന്ന് ജനങ്ങള്‍ക്കറിയാം. അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പോലീസ് തെളിവുകളും ശേഖരിച്ച് അന്വേഷണം നടത്തുമ്പോള്‍ ലീഗിന്റെ പേര് പറഞ്ഞു രക്ഷപ്പെടാനുളള ശ്രമം വിലപോവില്ല. നിട്ടൂരം നല്‍കി ശീലിച്ച് പോലീസ് ഉദ്യോഗസ്ഥന്‍മാരെ വരുതിയിലാക്കി സെല്‍ഭരണം നടത്തിയ സഖാക്കള്‍ക്ക് ഭരണം മാറിയപ്പോഴുള്ള വേവലാതിയും കൊലപാതകങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വരുമെന്ന ഭയവും ജനങ്ങള്‍ക്ക് മനസിലാകുമെന്ന് മൗലവി പറഞ്ഞു.

إرسال تعليق