പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങുന്നതിനിടെ ആദിവാസി യുവാവ് ട്രെയിനിനിടയില്‍പ്പെട്ടു മരിച്ചു

കേളകം: ട്രെയിന്‍ നിര്‍ത്തുന്നതിനു മുമ്പെ പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങാന്‍ ശ്രമിച്ച ആദിവാസി യുവാവ് ട്രെയിനിനിടയില്‍പ്പെട്ടു മരിച്ചു. കണിച്ചാര്‍ പഞ്ചായത്തിലെ ഓടപ്പുഴ കോളനി സ്വദേശിയും ആറളം ഫാം ഒമ്പതാം ബ്ലോക്കിലെ താമസക്കാരനുമായ പക്രു എന്ന ജിനേഷ് (21) ആണു മരിച്ചത്. പുഞ്ചയില്‍ ഗോപി-ജാനകി ദമ്പതികളുടെ മകനാണ്്. ഞായറാഴ്ച രാവിലെ ഒമ്പതോടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ ലോകമാന്യതിലക് കുര്‍ള എക്‌സപ്രസില്‍നിന്ന് ഇറങ്ങുന്നതിനിടെയായിരുന്നു അപകടം. ട്രെയിന്‍ നിര്‍ത്തുന്നതിനു മുമ്പേ പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങിയ ജിനേഷ് ട്രെയിനിനും പ്ലാറ്റ്‌ഫോമിലും ഇടയില്‍ വീണായിരുന്നു അപകടം. ഗോവയിലെ റബര്‍ തോട്ടം കൃഷിയിടത്തിലെ തൊഴിലാളിയ ജിനേഷ് സുഹൃത്തുക്കള്‍ക്കൊപ്പം നാട്ടിലേക്കു തിരിച്ചുവരികയായിരുന്നു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم