കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ സൂത്രധാരനും സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായ പി.കെ.കുഞ്ഞനന്തന് ഒളിവില്‍ പോകാന്‍ ഉപയോഗിച്ച വാഹനം പോലീസ് പിടിച്ചെടുത്തു. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് പിടിച്ചെടുത്തിരിക്കുന്നത്. ജില്ലാ സെക്രട്ടറിയുടെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചന്ദ്രശേഖരന് വധത്തിന് ശേഷം പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെ കണ്ണൂരില്‍ നിന്നും കുഞ്ഞനന്തന് ബാംഗളൂരിലേക്ക് കടക്കുകയായിരുന്നു. ഇതിനാണ് വാഹനം ഉപയോഗിച്ചത്.
ബാംഗളൂരില്‍ എത്തിയതിന് ശേഷം കുഞ്ഞനന്തന് നിരവധി സ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ചു. തുടര്‍ന്ന് ആരോഗ്യകാരണങ്ങളാല്‍ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ അഭയം പ്രാപിക്കുകയായിരുന്നു. ഒളിവില്‍ ഇരുന്ന് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ഹര്‍ജി തള്ളി. തുടര്‍ന്ന് അന്വേഷണ സംഘത്തിന്റെ കണ്ണുവെട്ടിച്ച് കുഞ്ഞനന്തന് നാടകീയമായി കോടതിയില്‍ കീഴടങ്ങുകയായിരുന്നു.

إرسال تعليق