കണ്ണൂര്‍: കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസിലെ പ്രതിയായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ കൂത്തുപറമ്പ് കാര്യാട്ടുപുറം വേളായിയിലെ പാലയാംകണ്ടി കാരായി സജീവന്റെ ദുരൂഹമരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിക്കു പരാതി നല്കി. മാതാവ് കമല, പിതാവ് ബാലന്‍, സഹോദരി നിദസന എന്നിവരാണു മുഖ്യമന്തിക്കു മുന്നില്‍ പരാതിയുമായെത്തിയത്. പരാതി പരിശോധിച്ചതിന് ശേഷം ഉചിതമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
1999 ഡിസംബര്‍ ഒന്നിനു മൊകേരി ഈസ്റ്റ് യുപി സ്‌കൂളില്‍ കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊല്ലപ്പെട്ട കേസിലാണു സജീവന്‍ പ്രതിയായത്. തലശേരി കോടതിയില്‍ വിചാരണ നടക്കവെ 2003 ഓഗസ്റ്റ് 11-നു തലശേരി പെട്ടിപ്പാലം റെയില്‍വേ ട്രാക്കിലാണു സജീവനെ മരിച്ചനിലയില്‍ കണെ്ടത്തിയത്. മരണത്തില്‍ ദുരൂഹതയുണെ്ടന്നു കാണിച്ച് മാതാവ് കമല കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി രാഹുല്‍ ആര്‍. നായര്‍ക്കു പരാതി നല്‍കിയിരുന്നു.

Post a Comment