കണ്ണൂര്‍: കമ്പില്‍ ടൗണില്‍ സദാചാര പോലീസ് ചമഞ്ഞു ദമ്പതികളെ ആക്രമിച്ച സംഭവത്തിലെ അഞ്ചാംപ്രതി കോടതിയില്‍ കീഴടങ്ങി. കാട്ടാമ്പള്ളി പാലത്തിനു സമീപത്തെ കുളമുള്ളവളപ്പില്‍ വീട്ടില്‍ ഫായിസ് (22) ആണു ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതി (രണ്ട്) യില്‍ കീഴടങ്ങിയത്. ഇയാളെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ജൂണ്‍ നാലിനാണ് കമ്പില്‍ ടൗണില്‍വച്ച് വടകര ഒഞ്ചിയം സ്വദേശി നൗഷാദ്, ഗര്‍ഭിണിയായ ഭാര്യ കണ്ടക്കൈയിലെ ഹഫ്‌സത്ത് എന്നിവരെ ഒരുസംഘം ആള്‍ക്കാര്‍ സദാചാരപോലീസ് ചമഞ്ഞ് ആക്രമിച്ചത്. കേസില്‍ രണ്ടുപേരെ നേരത്തെ മയ്യില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളായ നൗഷാദ്, ജാബിര്‍ എന്നിവരെ പിടികിട്ടാനുണ്ടെന്നു പോലീസ് അറിയിച്ചു. കീഴടങ്ങിയ ഫായിസിന്റെ ബൈക്ക് നേരത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
സദാചാര പോലീസ് ചമഞ്ഞു ദമ്പതികളെ ആക്രമിച്ച പ്രതി കീഴടങ്ങി
Unknown
0
إرسال تعليق