കണ്ണൂര്‍: വിശുദ്ധ റമളാന്‍ വിശുദ്ധ ഖുര്‍ആന്‍, എന്ന പ്രമേയത്തില്‍ ഈ മാസം 24,25,26 തിയ്യതികളില്‍ കൂത്തുപറമ്പ് -കുട്ടിക്കുന്ന് മഖ്ദൂമിയ്യ കാമ്പസില്‍ നടക്കുന്ന ഖുര്‍ആന്‍ പ്രഭാഷണത്തിന് ഒരുക്കങ്ങളായിതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമസ്ത കേരള സുന്നി യുവജന സംഘം സ്റ്റേറ്റ് കമ്മറ്റിയാണ് ജില്ലകളില്‍ റമളാന്‍ പ്രഭാഷണം സംഘടിപ്പിക്കുന്നത്. പ്രമുഖ പണ്ഡിതനും ഖുര്‍ആന്‍ പ്രഭാഷകനുമായ ശാഫി സഖാഫി മുണ്ടമ്പ്രയാണ് പ്രഭാഷണം നടത്തുന്നത്.
വിശുദ്ധഖുര്‍ആന്‍ പഠനം,പാരായണം,ഖുര്‍ആനിക നേതൃത്വം എന്നീ വിഷങ്ങളില്‍ രാവിലെ 9.30 ന്, രണ്ടായിരം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ശ്രവിക്കാവുന്ന രീതിയില്‍ പന്തല്‍ സൗകര്യത്തോടെയാണ് പരിപാടി നടക്കുന്നത്.
റമളാന്‍ പ്രഭാഷണത്തിന്റെ ഉദ്ഘാടനം ഈ മാസം 24 ന് സമസ്ത കേന്ദ്ര ട്രഷറര്‍ സയ്യിദലി ബാഫഖി തങ്ങള്‍ നിര്‍വ്വഹിക്കും.വി.എം.എച്ച് ഹമദാനി പതാക ഉയര്‍ത്തും. എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് അബ്ദുല്ലത്വീഫ് സഅദി അധ്യക്ഷത വഹിക്കും. പി.കെ അബൂബക്കര്‍ മുസ്‌ലിയാര്‍,മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, ഡോ.സി.കെ.എ.ബഷീര്‍,മുഖ്യാതിഥികളായിരിക്കും.
ജൂലൈ 25 ന് സമസ്ത ജില്ലാ സെക്രട്ടറി യു.വി ഉസ്മാന്‍ മുസ്‌ലിയാരുടെ ആധ്യക്ഷതയില്‍ കെ.എം.സൂപ്പി (എക്‌സ് എം.എല്‍.എ) ഉദ്ഘാടനം ചെയ്യും.സയ്യിദ് സഹൈല്‍ അസ്സഖാഫ്, ആര്‍.പി.ഹുസൈന്‍,ഡോ.നൂറുല്‍ ഹഖ്, പ്രൊഫ. യു.സി. മജീദ് എന്നിവര്‍ വിശിഷ്ടാതിഥികളാണ്.
സമാപന ദിവസമായ 26 ന് എസ്.വൈ.എസ് ജില്ലാ വൈ.പ്രസിഡണ്ട് അലിക്കുഞ്ഞി ദാരിമി യുടെ അധ്യക്ഷതയില്‍ എം.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ശിഹാബുദ്ദീന്‍ ഹൈദറുസി,മായിന്‍ മുസ്‌ലിയാര്‍ ശിവപുരം, ഡോ.ശഫീഖ് മസാനി എന്നിവര്‍ വിശിഷ്ടാതിഥികളാണ്.
സമാപന കൂട്ടുപ്രാര്‍ഥനക്ക് സയ്യിദ് ശിഹാബുദ്ദീന്‍ കടലുണ്ടി നേതൃത്വം നല്‍കും.മൂസ മുസ്‌ലിയാര്‍ പാനൂര്‍,ഹുസൈന്‍ മുസ്‌ലിയാര്‍ മുതിയങ്ങ, ഉസ്മാന്‍ മുസ്‌ലിയാര്‍ മുണ്ടേരി, വാരം ഉമര്‍ മുസ്‌ലിയാര്‍ തുടങ്ങിയ പണ്ഡിതരും സാദാത്തുക്കളും സംബന്ധിക്കും.
പ്രഭാഷണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഖുര്‍ആന്‍ ഖിസ്സില്‍ വിയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.വിവിധ ദിവസങ്ങളില്‍ മത,സാമൂഹ്യ,സാംസ്‌കാരിക രംഗത്തെ പ്രമുഖരായ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.
സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്ലത്തീഫ് സഅദി , കണ്‍വീനല്‍ അബ്ദുറശീദ് സഖാഫി മെരുവമ്പായി, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ ഫൈള്വുറഹ്മാന്‍ ഇര്‍ഫാനി, എസ്.വൈ.എസ് കൂത്തുപറമ്പ് മേഖല സെക്രട്ടറി ഇബ്രാഹിം മാസ്റ്റര്‍ കണ്ണവം)സ്വാഗത സംഘം ട്രഷറര്‍ ജലീല്‍ ബാഖവി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Post a Comment