പുതുശേരി ജുമാമസ്ജിദ് 13ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും

തലശേരി. കരിയാട് പുതുശേരി ജുമാമസ്ജിദ് 13ന് വൈകിട്ട് ഏഴിനു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്നു ഭാരവാഹികളായ പി.മുഹമ്മദ്, എന്‍.എ. കരീം എന്നിവര്‍ അറിയിച്ചു. ഉദ്ഘാടനത്തിനു മുന്നോടിയായി ബുധനാഴ്ച രാവിലെ 9.30നു വനിതാസംഗമം കരിയാട് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.കെ. സുലൈഖ ഉദ്ഘാടനം ചെയ്യും. ജുമാന ഇബ്രാഹിം അധ്യക്ഷത വഹിക്കും. 4.30നു വിദ്യാര്‍ഥി യുവജന സംഗമം അബ്ദുസമദ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്യും.
മഹല്ല് ഖാസി റഫീഖ് ദാരിമി അധ്യക്ഷത വഹിക്കും. വ്യാഴാഴ്ച രാവിലെ 10നു പ്രവാസിസംഗമം പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.എം.എ. സലാം ഉദ്ഘാടനം ചെയ്യും. ബഷീര്‍ ആവോലം അധ്യക്ഷത വഹിക്കും. അഞ്ചിനു സാംസ്‌കാരിക സംഗമം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി.വി. സൈനുദ്ദീന്‍ അധ്യക്ഷത വഹിക്കും. വി.മുഹമ്മദ്, ടി.കെ. മൊയ്തു എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post