പരിയാരം മെഡിക്കല്‍ കോളേജില്‍ പി.ജി സീറ്റ് സംബന്ധിച്ച് വന്ന വാര്‍ത്ത തെറെറന്ന് പ്രിന്‍സിപ്പാള്‍

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജില്‍ പി.ജി സീറ്റ് സംബന്ധിച്ച് ഒരു സ്വകാര്യ ചാനലും പത്രവും ഉയര്‍ത്തി ക്കൊണ്ടുവന്ന വിവാദം തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് പരിയാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ബി രാധാകൃഷ്ണന്‍ പ്രസ്താവനയിയലൂടെ അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള സ്വാധീനത്തിന് വഴങ്ങി ആര്‍ക്കും പ്രവേശനം നല്‍കിയിട്ടില്ല. മെഡിക്കല്‍ പി.ജി കോഴ്‌സിലെ മാനേജുമെന്റ് ക്വാട്ടയില്‍ സര്‍ക്കാര്‍പ്രതിനി ധികള്‍ നേരിട്ടെത്തി നടത്തിയ പ്രവേശനപരീക്ഷാഫലത്തിലെ റാങ്ക് അടിസ്ഥാനപ്പെടുത്തി മുന്‍ഗണനാക്രമത്തിലാ ണ് പ്രവേശനം നല്‍കിയത്. മാനേജുമെന്റ് ക്വാട്ടയായിരുന്നിട്ടും പൂര്‍ണ്ണമെറിറ്റ്പാലിച്ചാണ് പ്രവേശനം നല്‍കിയത്. ഇത് പൊതുവില്‍ അംഗീകരിക്കപ്പെട്ടതുമാണ്. മാനേജുമെന്റ് സീറ്റുകളായിരുന്നിട്ടും ഇത്തരത്തില്‍ മെറിറ്റടിസ്ഥാ നത്തില്‍ പ്രവേശനം നല്‍കിയത് രക്ഷിതാക്കള്‍ ഉള്‍പ്പടെ ഏറെ പ്രകീര്‍ത്തിച്ചതുമാണ്. ചില മാധ്യമങ്ങള്‍ പറയുന്ന തുപോലെ മെറിറ്റ് മറികടന്നുകൊണ്ടുള്ള തീരുമാനം കൈക്കൊള്ളണമെന്ന് നിശ്ചയിച്ചിരുന്നെങ്കില്‍ മാനേജുമെന്റിന് അതാവാമായിരുന്നു. അങ്ങനെയെങ്കില്‍ വാര്‍ത്തയില്‍ പറഞ്ഞ വിദ്യാര്‍ത്ഥിക്ക് ആദ്യഘട്ടത്തില്‍ത്തന്നെ ക്ലിനിക്കല്‍ പി.ജി സീറ്റില്‍ പ്രവേശനം ലഭിക്കുമായിരുന്നു. എന്നാല്‍ അതുണ്ടായിട്ടില്ല. മാനേജുമെന്റ്ക്വാട്ടയിലും മെറിറ്റ് തന്നെയാവണം മാനദണ്ഡം എന്ന മെഡിക്കല്‍കോളേജ് ഭരണസമിതിയുടെ തീരുമാനമനുസരിച്ചാണ് സര്‍ക്കാര്‍ പ്രതിനിധി പ്രവേശനപരീക്ഷനടത്തി തയ്യാറാക്കിയ റാങ്കുലിസ്റ്റില്‍ നിന്നും മുന്‍ഗണനാക്രമത്തില്‍ പ്രവേശനം നടത്തിയത്. മാത്രമല്ല മെഡിക്കല്‍ പി.ജി മാനേജുമെന്റ്ക്വാട്ടാസീറ്റിലും പരിയാരത്ത് സര്‍ക്കാര്‍ നിശ്ചയിച്ചുതരുന്ന ഫീസാണ് ഈടാക്കുന്നത്. മറ്റുപലയിടങ്ങളിലും 60 ലക്ഷം മുതല്‍ ഒന്നരക്കോടി വരെ ഫീസായി ഈടാക്കുമ്പോള്‍ പരിയാരത്ത് മാനേജുമെന്റ് ക്വാട്ടയില്‍ പി.ജി സീറ്റിലെ ഫീസ് പരമാവധി പത്തുലക്ഷത്തി തൊണ്ണൂറായിരം മാത്ര മാണ്. ഇതൊന്നും ഒരുപക്ഷേ രക്ഷിതാക്കള്‍ പറയാന്‍ തയ്യാറായാലും ഈ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ല. എങ്ങനെ ഈ സ്ഥാപനം നശിപ്പിക്കാമെന്നല്ല;ജനപക്ഷത്തുനിന്ന് എങ്ങനെ നന്നാക്കാമെന്നാണ് ഭരണ സമിതിയും ജീവനക്കാരും ആലോചിക്കുന്നതും പ്രവര്‍ത്തിക്കുന്നതും.
നോണ്‍ക്ലിനിക്കല്‍ വിഷയങ്ങളായ കമ്യൂണിറ്റി മെഡിസിന്‍, മൈക്രോബയോളജി, ബയോകെമിസ്ട്രി, ഫിസി യോളജി എന്നിവയ്ക്ക് ഒഴിവുണ്ടെന്ന് കാണിച്ച് ഒന്നിലേറെത്തവണ മെഡിക്കല്‍ കോളേജില്‍ നിന്നും പ്രസിദ്ധീക രണത്തിനായി അറിയിപ്പ് നല്‍കിയിരുന്നു. ഒടുവില്‍ 13/07/2012 ന് വാക്ക് ഇന്‍ ഇന്റര്‍വ്യു തീരുമാനിച്ച് 11/07/2012 നും പത്രക്കുറിപ്പ് നല്‍കി. ഇതെല്ലം പ്രസിദ്ധീകരിച്ച് വന്നതുമാണ്. ജൂലൈ 13 ന് നടന്ന അവസാന അലോട്ട്‌മെ ന്റില്‍ ബയോ കെമിസ്ട്രി വിഷയത്തിലാണ് പ്രസ്തുത വിദ്യാര്‍ത്ഥിക്ക് പ്രവേശനം ലഭിച്ചത്. ഈ ഘട്ടംവരെ ആര്‍ക്കും പരാതിയില്ല. സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ച് ജൂലൈ 15 ആയിരുന്നു മെഡിക്കല്‍ പി.ജി കോഴ്‌സു കളില്‍ പ്രവേശനത്തിനുള്ള അവസാന തീയ്യതി. പ്രസ്തുത ദിവസം ഞായറാഴ്ച ആയിരുന്നിട്ടും പ്രവേശനം നല്‍കുന്നതിനുള്ള അവസാനദിവസം എന്ന നിലയില്‍ പരിയാരത്തും പ്രിന്‍സിപ്പാള്‍ ഓഫീസ് പ്രവര്‍ത്തിച്ചു. പി.ജി കോഴ്‌സിലെ സര്‍ക്കാര്‍ക്വാട്ടയിലെ ഫിസിയോളജി, ബയോകെമിസ്ട്രി സീറ്റുകളില്‍ ഒഴിവുണ്ടായിരുന്നു. ജൂലൈ 9-നുശേഷം സര്‍ക്കാര്‍ക്വാട്ടയില്‍ ഒഴിവുണ്ടാവുകയാണെങ്കില്‍ മാനേജ്‌മെന്റിന് പ്രവേശനം നടത്താവുന്നതാണെന്ന് വ്യക്തമായ സര്‍ക്കാര്‍ ഉത്തരവുണ്ട് ധഏഛ(ഞ)േചീ.2183/2012/ഒ&എണഉ ഉമലേറ 02.07.2012പ. അതിന്റെ അടിസ്ഥാനത്തിലാണ് ജൂലൈ 13-ന് പ്രവേശനം നടത്തിയതും ജൂലൈ 13 ന്റെ പ്രവേശനത്തിനുശേഷം അവസാനതീയ്യതി യായ 15 വരെ ഒഴിവുകളിലേക്ക് പ്രവേശന നടപടികള്‍ മാനേജ്‌മെന്റ് സ്വീകരിച്ചതും. അതാവട്ടെ, സുതാര്യവും മുഹമ്മദ്കമ്മിറ്റിയുടെ നിര്‍ദ്ദേശവും അനുസരിച്ചാണ്. മൈക്രോബയോളജി, ബയോകെമിസ്ട്രി, ഫിസിയോളജി എന്നീ വിഷയങ്ങളിലുമാണ് സീറ്റുകള്‍ ഒഴിഞ്ഞുകിടന്നത്. ആ സീറ്റുകളിലേക്കാണ് വിവിധ സന്ദര്‍ഭങ്ങളില്‍ അപേക്ഷിച്ചവരുടെ മെറിറ്റ് പരിഗണിച്ച് പ്രവേശനം നല്‍കിയത്.
ജനറല്‍ മെഡിസിനില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ പരിയാരത്ത് പ്രവേശനം നേടിയിരുന്ന നീരജ് എന്ന വിദ്യാര്‍ത്ഥി ജൂലൈ 15-നാണ് കോളേജില്‍നിന്ന് സീറ്റ് ഉപേക്ഷിച്ചുപോകുന്നത്. അതിലേക്ക് അപേക്ഷിച്ചത് ഒരാള്‍ മാത്രമാണ്. ആ ആള്‍ക്കുതന്നെയാണ് പ്രവേശനം നല്‍കിയത്. ഇപ്പോള്‍ ഒരാള്‍ പരാതിയുയര്‍ത്തുകയാണ്. പരാതിക്കാരി പി.ജി കോഴ്‌സിലേക്ക് ആദ്യം നല്‍കിയ അപേക്ഷയിലോ ഒഴിവുവന്ന ജൂലൈ 15 നോ ജനറല്‍ മെഡിസിന് അപേക്ഷിച്ചിരുന്നില്ല. ഡെര്‍മറ്റോളജി, ഓഫ്താല്‍മോളജി, പാത്തോളജി, ഇ.എന്‍.ടി,പീഡിയാട്രിക്‌സ് എന്നീ വിഷയങ്ങളിലായിരുന്നു പരാതിക്കാരി അപേക്ഷ നല്‍കിയത്. ഇതുതന്നെ പരാതിക്കാരിക്ക് ജനറല്‍ മെഡിസിന്‍ ആവശ്യമില്ല എന്നതിന്റെ അവരു ടെതന്നെ സാക്ഷ്യപ്പെടുത്തലാണ്. അപേക്ഷ പരിഗണിച്ച് എല്ലാ ഘട്ടങ്ങളിലും ഇന്റര്‍വ്യൂവില്‍ പരാതിക്കാരിക്ക് അവ സരം നല്‍കുകയും ചെയ്തു. എന്നാല്‍, പരാതിക്കാരിയെക്കാള്‍ കൂടിയ മെറിറ്റുള്ളവര്‍ ഹാജരായതിനെത്തുടര്‍ന്ന് പരാതിക്കാരിക്ക് ഇഷ്ടപ്പെട്ട സബ്ജക്ട് കിട്ടിയിരുന്നില്ല. കോളേജില്‍ ഒഴിവുള്ള വിഷയത്തില്‍ ചേര്‍ന്നതുമില്ല. എന്നാല്‍, ഇപ്പോള്‍ ജനറല്‍ മെഡിസിന് സീറ്റ് കിട്ടിയ അപേക്ഷകനാവട്ടെ പി.ജി സീറ്റിനായി അപേക്ഷിച്ചപ്പോ ള്‍ത്തന്നെ ഡെര്‍മറ്റോളജിയും ജനറല്‍ മെഡിസിനുമാണ് ആവശ്യപ്പെട്ടത്. ജൂലൈ 15-നു മുമ്പ് ഒഴിവുള്ള സീറ്റില്‍ പ്രവേശനം നേടുകയും ചെയ്തിരുന്നു. പരാതിക്കാരി ജനറല്‍ മെഡിസിന്‍ ആവശ്യപ്പെട്ടുകൊണ്ട് ഹര്‍ജി നല്‍കുന്നതുപോലും ജൂലൈ 20-നാണ്. അതുകൊണ്ടുതന്നെ അതു പരിഗണിക്കാന്‍ കഴിയില്ല എന്നത് പ്രത്യേകം പറയേണ്ടതായിട്ടില്ല. ഇത്തരത്തില്‍ മെഡിക്കല്‍ കൗണ്‍സിലിന്റെയും സുപ്രീംകോടതിയുടെയും നിര്‍ദ്ദേശപ്രകാരം പ്രവേശനതീയതിക്കുമുമ്പായി പി.ജി അഡ്മിഷന്‍ പൂര്‍ത്തീകരിക്കാന്‍ സുതാര്യമായ നടപടികളാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ സ്വീകരിച്ചത്. ഈ വിഷയം ഇപ്പോള്‍ കേരള ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരിക്കുകയാണ്.എന്നിട്ടും മൈക്രോബയോളജി, ഫിസിയോളജി തുടങ്ങിയ വിഷയങ്ങളില്‍ ചില സീറ്റുകള്‍ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. മാനേജ്‌മെന്റിന് സ്വന്തക്കാരെ തിരുകിക്കയറ്റാന്‍ ആഗ്രഹമുണ്ടായിരുന്നുവെങ്കില്‍ വളരെ നേരത്തേതന്നെ വേണ്ട സീറ്റുകളില്‍ ആരെയെങ്കിലും പ്രവേശിപ്പിക്കുമായിരുന്നു.
പി.ജി ക്ക് പൊതുവില്‍ ഏറ്റവും ഡിമാന്റുള്ള ഓര്‍ത്തോ വിഷയത്തില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ കഴിഞ്ഞ തവണ പരിയാരത്ത് ആര്‍ക്കും പ്രവേശനം നല്‍കാന്‍ കഴിഞ്ഞില്ല. പി.ജി.പ്രവേശന തീയതി കഴിഞ്ഞതിനെ തുടര്‍ന്നാണ് ആര്‍ക്കും പ്രവേശനം നല്‍കാന്‍ കഴിയാതെ വന്നത്. ദേശീയ നഷ്ടം എന്നാണ് അന്ന് പൊതുവില്‍ വിലയിരുത്തപ്പെട്ടത്. ഇത്രയും ഡിമാന്റുള്ള ഒരുവിഷയത്തില്‍ ഒരുവിദ്യാര്‍ത്ഥിക്ക് പഠിക്കാനുള്ള അവസരമാണ് അന്ന് സര്‍ക്കാര്‍ നഷ്ടമാക്കിയത്. ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ തയ്യാറാകാത്ത മാധ്യമങ്ങള്‍, സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥി അവസാന നിമിഷം സീറ്റ് ഒഴിവാക്കിയപ്പോള്‍ ആ സീറ്റ് ഒഴിച്ചിടാതെ പ്രവേശനം നല്‍കിയത് അപരാധമായി ചിത്രീകരിച്ച് വാര്‍ത്തചമയ്ക്കുകയാണ്. ക്ലിനിക്കല്‍ വിഷയത്തില്‍ ഒഴിവുവന്നാല്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഓപ്ഷന്‍ ലെറ്റര്‍ അവസാന തീയ്യതിയായ 15 ന് മുമ്പ് നല്‍കിയത് ഡോ.ജില്‍ജിത്ത് മാത്രമാണ്.
പ്രവേശനത്തില്‍ തിരിമറി നടത്തി ജനറല്‍ മെഡിസിന്‍ വിഷയത്തില്‍ അഡ്മിഷന്‍ നല്‍കി എന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണ്. ക്രോസ് ചെക്കിംഗ് എന്നത് മാധ്യമപഠന ക്ലാസില്‍ മാത്രം പാലിക്കേണ്ട വിഷയമാണോ?. ആര് എന്ത് വാര്‍ത്ത നല്‍കിയാലും അത് എത്രമാത്രം ശരിയാണ് എന്ന് അന്വേഷിക്കാനുള്ള പ്രാഥമിക പത്രപ്രവര്‍ത്തന നടപടിയെങ്കിലും നടത്തേണ്ടെ? .ഈ വിഷയത്തില്‍ മാധ്യമഭാഗത്തുനിന്ന് അതുണ്ടായില്ല എന്നത് ഖേദകരമാണ്. പരിയാരത്ത് എന്തുചെയ്താലും ചിലമാധ്യമങ്ങള്‍ എല്ലാം വിവാദ വാര്‍ത്തകളാക്കുകയാണ്.
വിവാദം വാര്‍ത്തയാക്കി വിറ്റു ജീവിക്കുന്ന ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്തും വാര്‍ത്തയാണ്. വസ്തുത വളരെ അകലെ നിര്‍ത്തിയാണ് ഇത്തരക്കാര്‍ വാര്‍ത്ത സൃഷ്ടിക്കുന്നത്. പരിയാരത്ത് വിദ്യാര്‍ത്ഥീപ്രവേശനത്തില്‍ തിരിമറി എന്നെല്ലാമുള്ള കെട്ടുകഥാവാര്‍ത്തകള്‍ പിന്‍വലിച്ച് യാഥാര്‍ത്ഥ്യം ജനങ്ങളിലെത്തിക്കാനും യഥാര്‍ത്ഥ മാധ്യമധര്‍മ്മം നിര്‍വഹിക്കാനും തയ്യാറാകണം. മെറിറ്റ് പാലിച്ചുകൊണ്ട് മാതൃകതീര്‍ത്തുള്ള പ്രവേശനത്തെ അഭിനന്ദി ക്കാന്‍ തയ്യാറായില്ലെങ്കിലും അവഹേളിക്കാനുള്ളശ്രമം ഒഴിവാക്കപ്പെടേണ്ടതായിരുന്നു.പരിയാരം മെഡിക്കല്‍ കോളേജിനെ വിവാദ കേന്ദ്രമാക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ വസ്തുത തിരിച്ചറിഞ്ഞുകൊണ്ട് ഓരോരുത്തരും തള്ളിക്കളയണം- മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ അഭ്യര്‍ത്ഥിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post