പയ്യന്നൂര്‍: പെരിങ്ങോം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ അരവഞ്ചാലില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ അരവഞ്ചാലിലെയും പരിസരപ്രദേശങ്ങളിലെയും ചിലര്‍ക്കെതിരേ വ്യാപക പോസ്റ്റര്‍ പ്രചാരണം. പിടിയിലാകാനുള്ള പ്രതികളെക്കുറിച്ചുള്ള സൂചനകള്‍ പോസ്റ്ററുകളിലുണ്ടെങ്കിലും പോലീസിനു കൂടുതല്‍ പേരെ അറസ്റ്റു ചെയ്യാനായിട്ടില്ല. മൂന്നുപേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ റിമാന്‍ഡിലാണ്. പീഡനത്തിനിരയായി ആശുപത്രിയില്‍ കഴിയുന്ന കുട്ടിയില്‍ നിന്നു പോലീസിനു മൊഴി രേഖപ്പെടുത്താന്‍ കഴിയാത്തത് അന്വേഷണത്തിനു തടസമായിട്ടുണ്ട്.
ഊര്‍ജിതമായ അന്വേഷണം നടത്തിയാല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമെന്നാണു നാട്ടുകാര്‍ പറയുന്നത്. ഇരുപതോളം പേര്‍ പീഡനവുമായി ബന്ധപ്പെട്ടു പ്രതിസ്ഥാനത്തു വരുമെന്നാണു നിലവിലുള്ള സൂചനകള്‍. ഇതിനിടെ അരവഞ്ചാല്‍ ടൗണിനോടു ചേര്‍ന്നുള്ള തോട്ടില്‍ കുളിക്കാനെത്തുന്ന സ്ത്രീകളുടെ ഫോട്ടോ മൊബൈല്‍ഫോണില്‍ പകര്‍ത്തിയിട്ടുണ്ടെന്ന പുതിയ ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പിടിയിലായ പ്രതികളുടെ മൊബൈല്‍ഫോണുകളുടെ പരിശോധന നടത്തേണ്ടതിനൊപ്പം ഈ പീഡന പരാതിയില്‍ സംശയിക്കപ്പെടുന്നവരുടെ മൊബൈല്‍ ഫോണുകളും പരിശോധിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. കൂടുതല്‍ പേരുടെ അറസ്റ്റ് ഉണ്ടാകുന്നതോടെ സംഭവങ്ങള്‍ പുതിയ വഴിത്തിരിവിലെത്തും.

Post a Comment