കണ്ണൂര്‍: തന്റെ ഫോണ്‍ കോളുകള്‍ പൊലീസ് ചോര്‍ത്തിയതായി ടി വി രാജേഷ് നിയമസഭാസ്പീക്കര്‍ക്ക് പരാതി നല്‍കി.തന്റെ മണ്ഡലത്തിലെ സിപിഐ എം കണ്ണപുരം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി വി ലക്ഷ്മണനുമായി ഫോണില്‍ സംസാരിച്ചത് പൊലീസ് ടേപ്പ് ചെയ്തത് നേരിട്ടു കേള്‍പ്പിക്കുകയുണ്ടായി. ഒരു കേസുമായി ബന്ധപ്പെട്ടു കണ്ണൂര്‍ ടൗണ്‍സിഐ ഓഫീസില്‍ തന്റെ മൊഴിയെടുക്കുന്ന സന്ദര്‍ഭത്തില്‍ ജില്ലപൊലീസ് മേധാവി നേരിട്ടാണ് സംഭാഷണം കേള്‍പ്പിച്ചത്.
എംഎല്‍എമാരുടെ ഫോണ്‍ ചോര്‍ത്താന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി 13ാം നിയമസഭയുടെ 5ാം സമ്മേളനത്തില്‍ പറഞ്ഞകാര്യം ഓര്‍മിക്കുമല്ലോ.ജനപ്രതിനിധികളുടെ ഫോണ്‍ ചേര്‍ത്തുന്നത് എത്രമാത്രം ഹീനമായ കാര്യമാണ്. രാജേഷ് ഓര്‍മിപ്പിച്ചു. നിയമസഭഅംഗം എന്ന നിലയില്‍ തന്റെ അവകാശത്തില്‍ കയ്യേറ്റം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

Post a Comment